നിയുക്ത മേൽശാന്തി ശബരിമലയിലേക്ക് പുറപ്പെട്ടു

ശ്രീകണ്ഠപുരം: നിയുക്ത മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി ശബരിമലയിലേക്ക് പുറപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 11ന് മലപ്പട്ടം അഡൂരിലെ കൊട്ടാരം ഇല്ലത്തുനിന്ന് കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ കെട്ടുനിറച്ചു. സഹോദരൻ കെ. മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് കെട്ടുനിറച്ചത്.

മറ്റൊരു സഹോദരൻ കെ.ഐ. ശിവപ്രസാദ്, രാഹുൽ എളാവൂർ എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ കൂടെ യാത്രതിരിക്കുന്ന 20 പേരും മേൽശാന്തിയോടൊപ്പം കെട്ടുനിറച്ചു. ഉച്ചഭക്ഷണത്തിനുശേഷം വൈകീട്ട് നാലിന് പുറപ്പെട്ടു. തുടർന്ന് കണ്ണൂർ ചൊവ്വ ക്ഷേത്രത്തിലെത്തി ദർശനം നടത്തിയ ശേഷം ശബരിമലയിലേക്ക് യാത്രതിരിച്ചു.

2006 മുതൽ ചൊവ്വ മഹാശിവക്ഷേത്രത്തിലെ മേൽശാന്തിയാണ് ജയരാമൻ നമ്പൂതിരി. ബുധനാഴ്ച ഉച്ചയോടെ പമ്പയിലെത്തും. 3.30ന് സന്നിധാനത്തെത്തും. വൈകീട്ട് അഞ്ചിന് നട തുറന്നശേഷം നിലവിലെ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി ചുമതല ജയരാമൻ നമ്പൂതിരിക്ക് കൈമാറും.

Tags:    
News Summary - Niyukta Melshanti left for Sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.