മക്ക മസ്​ജിദുൽ ഹറാമിലെ മിനാരങ്ങളിൽ പുതിയ ചന്ദ്രക്കലകൾ സ്ഥാപിക്കുന്നു

മസ്​ജിദുൽ ഹറാമിലെ മിനാരങ്ങളിൽ പുതിയ ചന്ദ്രക്കലകൾ സ്ഥാപിച്ചു

ജിദ്ദ: മക്കയിലെ മസ്​ജിദുൽഹറാമിലെ മിനാരങ്ങളിൽ പുതിയ ചന്ദ്രക്കലകൾ സ്ഥാപിച്ചു. അൽഫതഹ് കവാടത്തിലെ​​ മിനാരത്തിലാണ്​ അവസാനമായി ചന്ദ്രക്കല സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാക്കിയത്​. ഇതോടെ ഹറമിലെ എല്ലാ മിനാരങ്ങളിലും പുതിയ ചന്ദ്രക്കല സ്ഥാപിക്കൽ പൂർത്തിയായതായി ഇരുഹറം പരിപാലന ജനറൽ അതോറിറ്റി അറിയിച്ചു​.

ആകെ 13 മിനാരങ്ങളാണ്​ ഹറമിലുള്ളത്​. മിനാരത്തി​ന്​ 130 മീറ്ററിലേറെ നീളമുണ്ട്​. ഒമ്പത്​ മീറ്ററാണ്​ ചന്ദ്രക്കലയുടെ ഉയരം. അതിന്റെ അടിഭാഗത്തി​ന്റെ വിതീ രണ്ട്​ മീറ്ററുമാണ്​. എല്ലാ മിനാരങ്ങളുടെയും മുകളിൽ സുവർണ ചന്ദ്രക്കലകളാണ്​ സ്ഥാപിച്ചത്​. 

കാർബൺ ഫൈബർ കൊണ്ടാണ് ചന്ദ്രക്കല നിർമിച്ചത്. വളരെ മോടിയും ചാരുതയുമാണ്​ ഇതിനുള്ളത്​​. ചന്ദ്രക്കലയുടെ ഭംഗി കാത്തുസൂക്ഷിക്കുന്നതിനായാണ്​ സ്വർണ നിറം പൂശിയത്​​. ഉറപ്പും ദൃഢതയും വർധിപ്പിക്കുന്നതിനായി അകം ഉയർന്ന നിലവാരത്തിലുള്ള ഇരുമ്പു കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ഹറമിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമാണ്​ മിനാരങ്ങളിൽ പുതിയ ചന്ദ്രക്കല സ്ഥാപിക്കൽ​.

പുതിയ ചന്ദ്രക്കലകൾ സ്ഥാപിക്കുന്നതി​െൻറ ഫോ​ട്ടോകളും വീഡിയോകളും ജനറൽ അതോറിറ്റി ‘എക്​സി’ൽ പോസ്​റ്റ്​ ചെയ്​തു​. ഹറമിലെ മിനാരങ്ങൾ പൊതുവെ ഇസ്‌ലാമിക വാസ്തുവിദ്യയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളും മസ്​ജിദുൽ ഹറാമിലെ ലാൻഡ്‌മാർക്കുകളും ആണെന്ന് ജനറൽ അതോറിറ്റി വ്യക്തമാക്കി.

Tags:    
News Summary - New crescents have been placed on the minarets of Makkah's Masjid al Haram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.