മുള്ളൂർക്കര ജുമാമസ്ജിദിലെത്തിയ ഇരുന്നിലങ്ങോട് ക്ഷേത്ര കമ്മറ്റി ഭാരവാഹികളെ പ്രസിഡന്‍റ് എം.പി കുഞ്ഞിക്കോയ തങ്ങൾ സ്വീകരിക്കുന്നു
ചെറുതുരുത്തി: മഹല്ല് നിവാസികളുടെ ചിരകാല സ്വപ്നം പൂവണിഞ്ഞതിന്റെ സന്തോഷത്തിലാണ് മുള്ളൂർക്കര. നാടിന്‍റെ മതസൗഹാർദ പ്രതീകമാവുകയാണ് പുതിയ മസ്ജിദ്. രണ്ട് നിലയിൽ നവീകരിച്ച ജുമാമസ്ജിദ് വ്യാഴാഴ്ച ഉച്ചക്ക് 12ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.
തങ്ങളെ മഹല്ലിന്റെ ഖാദിയായി നിയമിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 10 മുതൽ രാത്രി ഒമ്പത് വരെ ഇതര സമുദായാംഗങ്ങൾക്കായി പള്ളി കാണാൻ സൗകര്യമൊരുക്കി. നാടൊന്നാകെ പുതിയ പള്ളിയിലേക്ക് ഒഴുകിയെത്തി. മുള്ളൂർക്കര സെന്‍റ് ആന്‍റണീസ് ദേവാലയ വികാരി ഫാ. ഷിബു ചിറ്റിലപ്പിള്ളി, തിരുവാണിക്കാവ് ക്ഷേത്രം ദേവസ്വം പ്രസിഡന്‍റ് പി.എസ്. രവീന്ദ്രൻ, സെക്രട്ടറി വി.എസ്. ഉണ്ണികൃഷ്ണൻ, ഇരുന്നിലങ്ങോട് ക്ഷേത്രം പ്രസിഡന്‍റ് പി.എസ്. രാഘവൻ, സെക്രട്ടറി എം. പി. ദേവദാസ്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.എ. അബ്ദുൽ കരീം, മുള്ളൂർക്കര പഞ്ചായത്ത് ഭരണസമിതി, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, വ്യാപാരി വ്യവസായി ഭാരവാഹികൾ എന്നിവരും പള്ളിയിൽ എത്തിയിരുന്നു.
പള്ളി കമ്മിറ്റി മധുരപലഹാരങ്ങളും പാനീയങ്ങളും നൽകി വരവേറ്റു. പള്ളി കമ്മിറ്റി പ്രസിഡന്‍റ് എം.പി കുഞ്ഞിക്കോയതങ്ങൾ, സെക്രട്ടറി കെ.എം. ഉമ്മർ, ട്രഷറർ സി.എം. ഷംസുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.