5000 ന​ക്ഷ​ത്ര​ങ്ങ​ള്‍ വാ​നി​ല്‍ വി​സ്മ​യ​കാ​ഴ്ച​യൊ​രു​ക്കി​യ ക​ഴ​ക്കൂ​ട്ടം

സി.​എ​സ്.​ഐ സ​ഭ​യു​ടെ ക്രി​സ്മ​സ് ആ​ഘോ​ഷം

5000 നക്ഷത്രങ്ങളുടെ വാനവിസ്മയത്തിൽ കഴക്കൂട്ടം സി.എസ്.ഐ ക്രിസ്മസ് ആഘോഷം

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി കഴക്കൂട്ടം ജംഗ്ഷനില്‍നിന്ന് കരോള്‍ ഘോഷയാത്ര നടത്തി. ക്രിസ്മസ് ആഘോഷങ്ങള്‍ കണ്ണമ്മൂല കേരള ഐക്യ വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ റവ. ഡോ. സി.ഐ ഡേവിസ് ജോയി ഉദ്ഘാടനം ചെയ്തു. ഭവനോത്സവത്തില്‍ കൊട്ടാരക്കര മഹായിടവക ബിഷപ്പ് ജോസ് ജോര്‍ജ് മുഖ്യ അതിഥിയായി. ഈ വര്‍ഷം 5000 നക്ഷത്രങ്ങള്‍ വാനില്‍ വിസ്മയകാഴ്ച നല്‍കുന്നു.

പുല്‍ക്കൂടുകള്‍, ക്രിസ്തുമസ് ട്രീകള്‍, നിരവധി പപ്പാമാര്‍, വിശ്രമ ഇടങ്ങള്‍, ജീവനുള്ള മൃഗങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള ബേത്‌ലഹേം ഗ്രാമം തുടങ്ങിയ കാഴ്ചകള്‍ ആഘോഷങ്ങള്‍ക്ക് മികവേകി. എല്ലാദിവസവും വൈകുന്നേരം 7 മുതല്‍ 10.30 വരെയുള്ള ഈ ആഘോഷങ്ങള്‍ ജനുവരി 1 വരെ നീണ്ടുനില്‍ക്കും. പ്രവേശനം സൗജന്യമാണ്.

എല്ലാ ദിവസവും വൈകുന്നേരം 7 മുതല്‍ 9. 30 വരെ കലാപരിപാടികള്‍ സംഘടിപ്പിക്കും. സ്ത്രീജനസംഖ്യം, സീനിയര്‍ സിറ്റിസണ്‍ ഫെലോഷിപ്പ്, സണ്‍ഡേ സ്‌കൂള്‍, യുവജനസംഖ്യം, ബാലജനസംഖ്യം എന്നീ സംഘടനകള്‍ നേതൃത്വം നല്‍കും. 30ന് ജൂനിയര്‍ ക്വയര്‍ ഫെസ്റ്റ് സംഘടിപ്പിക്കും.

31 ന് നടക്കുന്ന വര്‍ഷാന്ത്യ ആരാധനയില്‍ സഭാ ശുശ്രൂഷകന്‍ റവ. എ. ആര്‍. നോബിള്‍, ഒന്നിന് നടക്കുന്ന പുതുവര്‍ഷ ആരാധനയില്‍ ഡിസ്ട്രിക്ട് ചെയര്‍മാന്‍ റവ. എസ്. ശോഭനദാസ് എന്നിവര്‍ സന്ദേശം നല്‍കും. സ്ത്രീജന സംഖ്യത്തിന്റെ നേതൃത്വത്തില്‍ ഫുഡ് ഫെസ്റ്റും സഭയുടെ നേതൃത്വത്തില്‍ ലൈവ് ക്രിസ്തുമസ് ട്രീയും ക്രമീകരിച്ചിട്ടുണ്ട്. ജനുവരി 5 മുതല്‍ 10 വരെ പ്രാര്‍ത്ഥനാ വാരം നടത്തും.

Tags:    
News Summary - Kazhakoottam CSI Christmas celebration under the awe of 5000 stars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.