കുവൈത്ത് സിറ്റി: ഹജ്ജിന്റെ വിജയകരമായ നടത്തിപ്പിന് സൗദിക്ക് കുവൈത്തിന്റെ അഭിനന്ദനം. കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് സൗദി അറേബ്യ സൽമാൻ രാജാവിനും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസിനും അഭിനന്ദന സന്ദേശം അയച്ചു.
ഹജ്ജ് പരിസമാപ്തിയിൽ ദൈവത്തിന് നന്ദി അറിയിച്ച അമീർ, ഹജ്ജ് തീർഥാടകർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കിയതിൽ സൗദി രാജാവിനോടും കിരീടാവകാശിയോടും ഭരണകൂടത്തോടും നന്ദി പ്രകടിപ്പിച്ചു. മക്കയിൽ നടന്നുകൊണ്ടിരിക്കുന്ന വിപുലീകരണ പ്രവർത്തനങ്ങളിൽ സ്വീകരിച്ച കാര്യക്ഷമമായ നടപടികളെയും അമീർ പ്രത്യേകമായി അഭിനന്ദിച്ചു.
സൗദി ഗവൺമെന്റിന്റെയും, മന്ത്രാലയങ്ങളുടെയും വിവിധ മേഖലകളുടെയും, അർപ്പണബോധത്തോടെയുള്ള പ്രവർത്തനങ്ങളാണ് വിജയത്തിന് പിന്നിലെന്നും അമീർ ചൂണ്ടികാട്ടി. കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹും പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹും സൗദി കിരീടാവകാശിക്ക് അഭിനന്ദന സന്ദേശം അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.