മദീന: ഹജ്ജ് സീസണിൽ തീർഥാടകർക്കും സന്ദർശകർക്കും സേവനം നൽകുന്നതിനായി മദീനയിലെ മസ്ജിദുന്നബവി മതകാര്യ ജനറൽ പ്രസിഡൻസി ‘സ്മാർട്ട് എൻറിച്ച്മെന്റ് അസിസ്റ്റന്റ്’ ആപ്ലിക്കേഷന്റെ ആദ്യ പതിപ്പ് പുറത്തിറക്കി.ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതികവിദ്യകളുടെ പിന്തുണയോടെ ഡിജിറ്റൽ സേവനങ്ങളുടെ പാക്കേജിലൂടെ ഹജ്ജ് സീസണിൽ തീർഥാടകർക്കും സന്ദർശകർക്കും സേവനം നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
നിരവധി അന്താരാഷ്ട്ര ഭാഷകളിൽ മസ്ജിദുന്നബവി സന്ദർശകരുടെ അനുഭവം വർധിപ്പിക്കുന്നതിനുമാണിത്. ആധുനിക സാങ്കേതികവിദ്യ, സ്മാർട്ട് ഡിജിറ്റൽ പരിവർത്തനം, നിർമിതബുദ്ധി എന്നിവ പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രസിഡൻസിയുടെ പദ്ധതിയുടെ ചട്ടക്കൂടിനുള്ളിലാണ് ഈ ആപ്ലിക്കേഷൻ വരുന്നതെന്ന് ഉദ്ഘാടന വേളയിൽ അൽസുദൈസ് ഊന്നിപ്പറഞ്ഞു.
ലോകത്തിന് ഇരുഹറമുകളുടെ സന്ദേശം വിവിധ ഭാഷകളിൽ പ്രതിഫലിപ്പിക്കുന്നതാണ് ഈ പദ്ധതിയെന്നും അൽസുദൈസ് സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.