മക്ക: മസ്ജിദുൽ ഹറാമിനുള്ളിൽ ഫോട്ടോ എടുക്കുന്നവർ ശരിയായ മര്യാദകൾ പാലിക്കണമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം തീർഥാടകരോട് ആവശ്യപ്പെട്ടു. ഇത് ഈ പുണ്യസ്ഥലത്തോടുള്ള അച്ചടക്കത്തിന്റെയും ആദരവിന്റെയും മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു.
ഫോട്ടോ എടുക്കുമ്പോൾ നിൽക്കുന്നതും വഴി തടസ്സം സൃഷ്ടിക്കുന്നതും ഒഴിവാക്കേണ്ടതിന്റെയും മറ്റുള്ളവരുടെ അനുവാദമില്ലാതെ ഫോട്ടോ എടുക്കാതിരിക്കേണ്ടതിന്റെയും പ്രാധാന്യം മന്ത്രാലയം മാർഗനിർദേശങ്ങളിൽ വ്യക്തമാക്കി. മതപരമായ കർമങ്ങൾ നിർവഹിക്കുന്നതിന് പകരം ഫോട്ടോകൾ എടുത്ത് ശ്രദ്ധ തിരിക്കുന്നത് ഒഴിവാക്കണമെന്നും ഹജ്ജ് മന്ത്രാലയം ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.