മലപ്പുറം: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്‍റും പണ്ഡിത സഭാംഗവും ജാമിഅ അൽഹിന്ദ് അൽ ഇസ്‌ലാമിയ്യ ചെയര്‍മാനുമായ പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനിക്ക് സൗദി ഗവണ്മെന്റ് അതിഥിയായി ഹജ്ജ് നിർവഹിക്കാൻ കേരളത്തിൽ നിന്നും ഈ വർഷം അവസരം ലഭിച്ചു.
പുളിക്കല്‍ സ്വദേശികളായ പി.എന്‍. മമ്മദ്, പി.എന്‍. ആയിഷ ദമ്പതികളുടെ മകനാണ്. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നായി നൂറുക്കണക്കിന് വിശിഷ്ട വ്യക്തികൾക്ക് ഹജ്ജിന് ക്ഷണം നൽകാറുണ്ട്. ഇന്ത്യയിൽ നിന്ന് ഈ വർഷം ഏകദേശം അമ്പതോളം പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. അതിഥികളുടെ യാത്രാ ചെലവുകൾ, താമസ, ഭക്ഷണ സൗകര്യങ്ങൾ ഉൾപ്പെടെ എല്ലാ കാര്യങ്ങളും സൗദി രാജാവിന്‍റെ പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർവഹിക്കപ്പെടുന്നത്.
മെയ് 28ന് എംബസിയിൽ അംബാസഡറുടെ നേതൃത്വത്തിൽ ഔദ്യോഗിക യാത്രയയപ്പ് പരിപാടിയുണ്ട്. ഇതിന്റെ ഭാഗമായി അബ്ദുല്‍ ലത്തീഫ് മദനി മെയ് 27ന് ചൊവ്വാഴ്ച ഡൽഹിയിൽ എത്തും. അതിനു ശേഷം മെയ് 28ന് ബുധനാഴ്ചയാണ് ഡൽഹിയിൽ നിന്ന് ജിദ്ദയിലേക്കുള്ള വിമാനം. മടക്കവും ഡൽഹിയിലേക്ക് തന്നെയാണ്. ഹജ്ജിന്‍റെ ഭാഗമായി എത്തുന്ന അതിഥികൾക്ക് വിശിഷ്ഠ വ്യക്തികളെ കാണാനും വിവിധ സ്ഥലങ്ങൾ സന്ദർശിക്കാനും അവസരമുണ്ടാകുമെന്നും മീഡിയ വിഭാഗം കണ്‍വീനര്‍ വാർത്താകുറിപ്പിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.