മക്ക: ഈ വർഷത്തെ ഹജ്ജിനായി വിദേശരാജ്യങ്ങളിൽനിന്ന് ഇതുവരെ ഒമ്പത് ലക്ഷത്തോളം തീർഥാടകർ എത്തി. വ്യോമ, കര, കടൽ മാർഗങ്ങളിലൂടെ എത്തിയവർ കൃത്യമായി 8,91,000 പേരാണ്.
സൗദി പാസ്പോർട്ട് ഡയറക്ടറേറ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിമാനത്താവളങ്ങൾ വഴി എത്തിയത് 8,46,415 തീർഥാടകരാണ്. റോഡ് മാർഗം എത്തിയത് 41,646 ഉം കപ്പൽ മാർഗം എത്തിയത് 2822 പേരുമാണെന്നും അധികൃതർ വിശദീകരിച്ചു. ഹജ്ജ് തീർഥാടകരുടെ പ്രവേശന നടപടിക്രമങ്ങൾ സുഗമമാക്കുന്നതിന് എല്ലാ ഒരുക്കവും പ്രവേശന കവാടങ്ങളിൽ പൂർത്തിയാക്കിയിട്ടുണ്ടെന്നും പാസ്പോർട്ട് വകുപ്പ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.