ഹജ്ജ് രജിസ്​ട്രേഷൻ ആരംഭിച്ചതായ പ്രചാരണം നിഷേധിച്ച്​ ഹജ്ജ്​ ഉംറ മന്ത്രാലയം

ജിദ്ദ: ഇൗ വർഷത്തെ ഹജ്ജിന്​ ആഭ്യന്തര ഹജ്ജ്​ തീർഥാടകർക്കുള്ള രജിസ്​ട്രേഷൻ ആരംഭിച്ചതായുള്ള പ്രചാരണം ഹജ്ജ്​ ഉംറ മന്ത്രാലയം നിഷേധിച്ചു. ഇൗ വർഷത്തെ ഹജ്ജിനുളള രജിസ്​ട്രേഷനും പാക്കേജുകളും മറ്റും ആരംഭിച്ചതായി ചില സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതി​നെ തുടർന്നാണ്​ ഹജ്ജ്​ മന്ത്രാലയം അതി​െൻറ ‘എക്​സ്​’ അക്കൗണ്ടിലൂടെ ഇത്​ സംബന്ധിച്ച നിഷേധക്കുറിപ്പ്​ ഇറക്കിയത്​.

ഹജ്ജ്​ രജിസ്​ട്രേഷനുമാ​യോ, പാക്കേജുകളുമായോ ബന്ധപ്പെട്ട് ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ഹജ്ജ്​ ഉംറ മന്ത്രാലയം വ്യക്തമാക്കി. 

മന്ത്രാലയത്തിൽ നിന്നുള്ള വിവരങ്ങൾ അതിന്‍റെ വെബ്‌സൈറ്റിലൂടെയോ ഔദ്യോഗിക അക്കൗണ്ടുകളിലൂടെയോ അല്ലെങ്കിൽ ബെനിഫിഷ്യറി കെയർ സെൻററിലേക്ക് ഫോൺ വിളിച്ചോ ശരിയായ വിവരങ്ങൾ ലഭിക്കാൻ ശ്രമിക്കണമെന്ന്​ എല്ലാവരോടും മന്ത്രാലയം ആവശ്യപ്പെട്ടു.

വാർത്തകൾക്ക്​ തെറ്റായ വിവരങ്ങളും വിശ്വസനീയമല്ലാത്ത ഉറവിടങ്ങളും ഒഴിവാക്കുക, ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന്​ മാത്രമേ വാർത്തകൾ സ്വീകരിക്കാവൂയെന്നും മന്ത്രാലയം പറഞ്ഞു.

Tags:    
News Summary - Ministry of Hajj and Umrah has denied the news that Hajj registration has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.