കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന വനിതകള്‍ മാത്രമുള്ള സംഘങ്ങള്‍ ഹജ്ജിനായി പുറപ്പെട്ടു തുടങ്ങി. വനിതകള്‍ വനിത ഇന്‍സ്പെക്ടര്‍മാര്‍ക്കൊപ്പം അഞ്ച് വിമാനങ്ങളിലായാണ് ഇതുവരെ പുറപ്പെട്ടത്. കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് മൂന്ന് വിമാനങ്ങളിലായി 515 പേരും കണ്ണൂരില്‍നിന്ന് രണ്ട് വിമാനങ്ങളിലായി 342 പേരുമടക്കം 857 പേരാണ് യാത്രയായത്. ഹജ്ജ് വേളയില്‍ ഇവരെ സഹായിക്കാന്‍ നിയോഗിതരായ ഹജ്ജ് ഇന്‍സ്പെക്ടര്‍മാരും വനിതകളാണ്.
കണ്ണൂരില്‍നിന്നാണ് ഇത്തരത്തിലുള്ള ആദ്യ വിമാനം. തിങ്കളാഴ്ച പുലര്‍ച്ച 3.55നും വൈകീട്ട് 7.25നുമായിരുന്നു വനിതകള്‍ക്ക് മാത്രമായുള്ള പ്രത്യേക വിമാനങ്ങള്‍. കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് തിങ്കളാഴ്ച രാവിലെ 8.05നും വൈകീട്ട് 4.30നും ചൊവ്വാഴ്ച പുലര്‍ച്ച ഒന്നിനും വനിതസംഘങ്ങളെയും വഹിച്ചുള്ള ഹജ്ജ് വിമാനങ്ങള്‍ പുറപ്പെട്ടു. ഈ വിഭാഗത്തില്‍ കരിപ്പൂരില്‍നിന്ന് അഞ്ചും കണ്ണൂരില്‍നിന്ന് നാലും കൊച്ചിയില്‍നിന്ന് മൂന്നും വിമാനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ചൊവ്വാഴ്ച വൈകീട്ട് 4.05നും ബുധനാഴ്ച രാവിലെ 7.40നും കരിപ്പൂരില്‍നിന്ന് ഇത്തരം വിമാനങ്ങള്‍ പുറപ്പെടും. കണ്ണൂരില്‍നിന്ന് ചൊവ്വാഴ്ചയിലെ രണ്ട് സർവിസുകളും വനിതകള്‍ക്ക് മാത്രമാണ്. കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ബുധനാഴ്ച മൂന്ന് വിമാനങ്ങളാണ് സർവിസ് നടത്തുക. പുലര്‍ച്ച 12.40നും രാവിലെ 7.40നും വൈകീട്ട് 4.05നുമാണ് അത്. ഇതില്‍ രണ്ടാമത്തെ വിമാനത്തില്‍ വനിത തീർഥാടകര്‍ മാത്രമാകും പുറപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.