മജ്​ദി മുഹമ്മദ്​ അൽതാർ

ഗസ്സയിൽ നിന്ന്​ ഒറ്റക്കാലിലെത്തി തീർഥാടന പുണ്യത്തിന്‍റെ നിറവിൽ

ജിദ്ദ: കഅ്​ബ കാണാനും ഹജ്ജ്​ നിർവഹിക്കാനും കഴിഞ്ഞ ആത്മ നിർവൃതിയിലാണ്​ ഫലസ്​തീനിലെ ഗസ്സയിൽ നിന്ന്​ ഒറ്റക്കാലിലെത്തിയ മജ്​ദി മുഹമ്മദ്​ അൽതാർ. ചിരകാലമായ ത​െൻറ ആഗ്രഹം സഫലീകരിക്കുന്നതിനായി ഉൗന്നുവടിയുമായി സഞ്ചരിച്ചാണ്​ മജ്​ദി ‘ഖാദിമുൽ ഹറമൈൻ’ ഹജ്ജ്​ പദ്ധതിക്ക്​ കീഴിൽ ഹജ്ജിനെത്തിയത്​. ഫലസ്​തീൻ രക്തസാക്ഷികളിലൊരാളുടെ സഹോദരനാണ്​ ഇദ്ദേഹം. നീന്തൽ താരമായ മജ്​ദിക്ക്​ വർഷങ്ങൾക്ക്​ മുമ്പ്​ നടന്ന വാഹനാപകടത്തിലാണ്​ ഒരു കാൽ നഷ്​ടമായത്​.

ഈ വർഷം മക്കയിലെത്തി ഹജ്ജ്​ നിർവഹിക്കാൻ കഴിഞ്ഞതിൽ സൽമാൻ രാജാവിനോട്​ അദ്ദേഹം നന്ദി പറഞ്ഞു. ഹജ്ജ്​ തീർഥാടകർക്ക്​ സൗകര്യമൊരുക്കാൻ സൗദി ജനത കാട്ടുന്ന അർപണബോധത്തെയും സംഭാവനകളെയും അദ്ദേഹം പ്രശംസിച്ചു. ഹജ്ജ്​ വേളയിൽ ലഭിച്ച എല്ലാ സേവനങ്ങളും വിവരണാതീതവും ഉയർന്ന തലത്തിലുള്ളതുമായിരുന്നു. മനസ്സിന് ഊഹിക്കാവുന്നതിലും അപ്പുറമാണ് സൗദിയുടെ ആതിഥ്യം. ഇസ്​ലാമിക മന്ത്രാലയത്തിലെ സേവന ചുമതലയുള്ളവരെല്ലാം തങ്ങളുടെ റോളുകളിൽ മത്സരിക്കുകയായിരുന്നു.

ആതിഥ്യമര്യാദയിലൂടെയും മികച്ച സ്വീകരണത്തിലൂടെയും സ്നേഹ വാത്സല്യത്തോടെ ഞങ്ങൾക്ക് അവർ സേവനം നൽകിയെന്നും മജ്​ദി പറഞ്ഞു. മസ്​ജിദുൽ ഹറാമിൽ പ്രവേശിച്ചപ്പോൾ തനിക്കുണ്ടായ വികാരം പൂർണമായി വിവരിക്കാൻ കഴിയില്ല. ആ വിശുദ്ധ ഭവനത്തി​െൻറ സവിശേഷതയായ ആത്മീയ അന്തരീക്ഷം നന്നായി ആസ്വദിച്ചെന്നും മജ്​ദി പറഞ്ഞു.

ഒരോ വർഷവും ഫലസ്​തീൻ രക്തസാക്ഷികളുടെ കുടുംബങ്ങളിൽനിന്ന്​ നിരവധി പേരാണ്​ സൽമാൻ രാജാവി​െൻറ അതിഥികളായി ഹജ്ജിന്​ എത്തുന്നത്​​. ഇത്തവണയും രക്തസാക്ഷികളുടെയും പരിക്കുപറ്റിയവരുടെയും കുടുംബങ്ങളിൽ നിന്ന് ആയിരം പേർക്കാണ്​ സൗദി അറേബ്യ ആതിഥ്യമരുളിയത്​. ഖാദിമുൽ ഹറമൈൻ ഹജ്ജ്​ പദ്ധതി എന്ന സംരംഭത്തിന്​ സൗദി മതകാര്യ മന്ത്രാലയമാണ്​ മേൽനോട്ടം വഹിക്കുന്നത്​.

Tags:    
News Summary - hajj pilgrimage Majdi Muhammad from Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.