കൊണ്ടോട്ടി: ഒരു ദിവസം 1086 തീര്‍ഥാടകര്‍ക്ക് യാത്രാവസരമൊരുക്കി സംസ്ഥാന ഹജ്ജ് കമ്മിറ്റി. വെള്ളിയാഴ്ചയാണ് ഇത്രയധികം പേരെ മക്കയിലെത്തിക്കാന്‍ സംവിധാനമൊരുക്കിയത്.
ആദ്യ വിമാനം പുലര്‍ച്ച 1.10ന് കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടു. രണ്ടാമത്തെ വിമാനം 8.05നാണ്. രണ്ട് വിമാനങ്ങളിലായി 344 പേരാണ് പോകുന്നത്.
കൊച്ചിയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം വൈകീട്ട് 5.55നാണ്. രാത്രി 8.20ന് രണ്ടാമത്തെ വിമാനവും പുറപ്പെടും. ഈ രണ്ട് വിമാനങ്ങളിലായി 575 പേര് യാത്രയാകും.
കണ്ണൂരില്‍ നിന്ന് ഒരു വിമാനത്തില്‍ 167 പേർ യാത്ര തിരിക്കും. രണ്ടാം വിമാനം വൈകീട്ട് 4.30ന് പുറപ്പെടും. ശനിയാഴ്ച കോഴിക്കോട് നിന്ന് രണ്ടും കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് ഓരോ വിമാനവുമാണ് ഹജ്ജ് സര്‍വിസ് നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.