മക്ക: ഹജ്ജിനെത്തിയ മാതാപിതാക്കൾക്ക് ആശ്വാസം നൽകുന്നതിനായി 20 ശിശുസംരക്ഷണ കേന്ദ്രങ്ങൾ. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് പുണ്യസ്ഥലങ്ങളിൽ ഇത്രയും കേന്ദ്രങ്ങൾ ഒരുക്കിയിരിക്കുന്നത്. കളിപ്പാട്ടങ്ങൾ, ഉപകരണങ്ങൾ, കിടക്കകൾ എന്നിവയും പ്രത്യേക പരിശീലനം ലഭിച്ച ശിശുപാലകരുമുള്ള ഈ കേന്ദ്രങ്ങൾ 24 മണിക്കൂറും കുട്ടികളെ പരിചരിക്കും.
ശിശുക്കളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള വിഭാഗങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ കുട്ടികൾക്ക് എല്ലായ്പ്പോഴും മാതാപിതാക്കളുമായി ആശയവിനിമയം നടത്താൻ കഴിയുന്ന തരത്തിൽ വീഡിയോ കോൺഫറൻസിങ് സൗകര്യം കേന്ദ്രങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.