നമിറ മസ്ജിദിനോട് ചേർന്നുള്ള ഭാഗത്ത് കുടകൾ സ്ഥാപിച്ച പദ്ധതി മതകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ആലുശൈഖ് ഉദ്ഘാടനം ചെയ്തപ്പോൾ
മക്ക: ഹജ്ജിെൻറ സുപ്രധാന ചടങ്ങായ അറഫ സംഗമം നടക്കുന്ന നമിറ മസ്ജിദിനോട് ചേർന്നുള്ള ഭാഗത്ത് തണലേകാൻ 19 പുതിയ കുടകൾ സ്ഥാപിച്ച പദ്ധതി മതകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ആലുശൈഖ് ഉദ്ഘാടനം ചെയ്തു. നൂതന സംവിധാനങ്ങൾ ഉപയോഗിച്ച് മദീനയിലെ മസ്ജിദുന്നബവിയുടെ പരിസര പ്രദേശങ്ങളിലെ അന്തരീക്ഷം തണുപ്പിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ച് പഠിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
പുണ്യസ്ഥലങ്ങളിലെ പള്ളികളിൽ മികച്ച സേവനങ്ങൾ നൽകുന്നതിനും തീർഥാടകർക്ക് അവരുടെ കർമങ്ങൾ എളുപ്പത്തിലും സൗകര്യപ്രദമായും നിർവഹിക്കാൻ സുഖകരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും മന്ത്രാലയം തുടർച്ചയായി നടത്തിവരുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.