Posted On
date_range Updated On
date_range ഹജ്ജ് നിർവഹിക്കുന്നത് 16,73,230 തീർഥാടകർ
മക്ക: ഈ വർഷം ഹജ്ജ് നിർവഹിക്കുന്ന ആകെ തീർഥാടകരുടെ എണ്ണം 16,73,230 ആണെന്ന് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. ഇതിൽ 15,06,576 വിദേശ തീർഥാടകരാണ്. സൗദിയിൽനിന്നുള്ള പൗരന്മാരും വിദേശികളും ഉൾപ്പെടുന്ന ആഭ്യന്തര തീർഥാടകരുടെ എണ്ണം 1,66,654 ആണ്. പുരുഷ തീർഥാടകർ 8,77,841ഉം സ്ത്രീ തീർഥാടകർ 7,95,389 ഉം ആണെന്ന് അതോറിറ്റി സൂചിപ്പിച്ചു. 14,35,017 വിദേശ തീർഥാടകർ വിമാന മാർഗവും 66,465 തീർഥാടകർ റോഡ് മാർഗവും 5,094 പേർ കപ്പൽ വഴിയും എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.