ന്യൂഡൽഹി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ വൃശ്ചികമാസ ഏകാദശി ദിനത്തിലെ ഉദയാസ്തമയ പൂജ മാറ്റിയതിനെതിരായ ഹരജിയിൽ ആചാരങ്ങൾ അതേപടി തുടരേണ്ടതായിരുന്നുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. തിരക്ക് നിയന്ത്രിക്കാന്‍ ഭരണസമിതി മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടിയിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹരജിയില്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിക്ക് സുപ്രീംകോടതി നോട്ടീസയച്ചു. വെബ്‌സൈറ്റിലെ പൂജയുമായി ബന്ധപ്പെട്ട പട്ടിക അതുപോലെ നിലനിര്‍ത്തണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. കണ്ടെത്തണമായിരുന്നുവെന്നും കോടതി വ്യക്തമാക്കി.
വൃശ്ചിക മാസത്തിലെ ഏകാദശി നാളിലെ ഉദയാസ്തമയ പൂജ തുലാം മാസത്തിലെ ഏകാദശി നാളിൽ നടത്താനുള്ള ഗുരുവായൂർ ദേവസ്വം തീരുമാനം ആചാരത്തിന്‍റെയും ദേവഹിതത്തിന്‍റെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തന്ത്രി കുടുംബമായ ചേന്നാസ് ഇല്ലമാണ് ഹരജി നല്‍കിയത്. ഉദയാസ്തമന പൂജ ആചാരമല്ല, വഴിപാട് മാത്രമാണെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.