ഗീവർഗീസ് മാർ കൂറിലോസ് വീണ്ടും യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ

കോലഞ്ചേരി: യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപനായി ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയെ ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് ജോസഫ് ബാവ വീണ്ടും നിയമിച്ചു. കൽപന ശനിയാഴ്ച കുർബാനാനന്തരം പള്ളികളിൽ വായിച്ചു.

നിരണം ഭദ്രാസന കൗൺസിലിന്‍റെയും വൈദിക സംഘത്തിന്‍റെയും ഭദ്രാസനത്തിൽനിന്നുള്ള മാനേജിങ് കമ്മിറ്റി അംഗങ്ങളുടെയും വിശ്വാസി സമൂഹത്തിന്റെയും അപേക്ഷ പരിഗണിച്ചാണ് ഡോ. മാർ കൂറിലോസ് മെത്രാപ്പോലീത്തക്ക് ചുമതല ​ നൽകുന്നതെന്ന് ശ്രേഷ്ഠ ബാവ കൽപനയിൽ പറഞ്ഞു.

കൽപനയനുസരിച്ച് ജൂൺ ആറുമുതലാണ് വീണ്ടും അദ്ദേഹം ഭദ്രാസനത്തിന്റെ ചുമതല ഏൽക്കുന്നത്. 60ാം വയസ്സിൽ ഭരണച്ചുമതലകളിൽ നിന്ന്​ വിരമിച്ച് വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്ത സഹായ മെത്രാപ്പോലീത്തയായി തൽസ്ഥാനത്ത് തുടരുമെന്നും ശ്രേഷ്ഠ കാതോലിക്ക ബാവയുടെ കൽപനയിൽ പറയുന്നു.

Tags:    
News Summary - Geevarghese Mor Coorilos is once again the head of the Jacobite Church Niranam Diocese.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.