ക​ട​ലു​ണ്ടി ബീ​ച്ച് റോ​ഡി​ൽ പു​ന​ർ​നി​ർ​മി​ച്ച കോ​ർ​ണി​ഷ് മു​ഹ്​​യി​ദ്ദീ​ൻ മ​സ്​​ജി​ദ് അ​ഖി​ലേ​ന്ത്യ സു​ന്നി ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്​​ലി​യാ​ർ നാ​ടി​ന് സ​മ​ർ​പ്പി​ച്ചു

കോർണിഷ് മസ്ജിദ് നാടിന് സമർപ്പിച്ചു

കോഴിക്കോട്: കടലുണ്ടി ബീച്ച് റോഡിൽ പുനർനിർമിച്ച കോർണിഷ് മുഹ്യിദ്ദീൻ മസ്ജിദ് അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നാടിന് സമർപ്പിച്ചു. മസ്ജിദുകൾ സമാധാന കേന്ദ്രങ്ങളാണെന്നും യഥാർഥ വിശ്വാസിക്ക് തീവ്രവാദിയോ ഭീകരവാദിയോ ആവാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിജാബ് നിരോധനം മുസ്്ലിം സ്ത്രീയുടെ മൗലികാവകാശത്തിനു മേലിലുള്ള കടന്നുകയറ്റമാണ്.

പ്രകോപനങ്ങൾ സൃഷ്്ടിച്ച് രാജ്യത്തെ സ്വസ്ഥജീവിതം തകർക്കുന്ന നടപടികളിൽനിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 40,000 ചതുരശ്ര അടിയിൽ നിർദിഷ്ട തീരദേശ ഹൈവേയുടെ തീരത്ത് അത്യാധുനിക സൗകര്യങ്ങളോടെയാണ് കോർണിഷ് മസ്ജിദ് നിർമിച്ചത്. പുത്തൻ സാങ്കേതിക വിദ്യയോടു കൂടിയുള്ള ടെലിസ്കോപ് ഡോംപ് വാന നിരീക്ഷണ സൗകര്യവും കടൽസൗന്ദര്യം ആസ്വദിക്കാനുള്ള സംവിധാനവും ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള മഴവെള്ള സംഭരണിയും ഒരുക്കിയിട്ടുണ്ട്.

സമസ്ത പ്രസിഡൻറ് ഇ. സുലൈമാൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സൈനുൽ ആബിദീൻ ബാഫഖി മലേഷ്യ പ്രാരംഭ പ്രാർഥന നടത്തി. തുടർന്ന് നടന്ന പൊതുസമ്മേളനവും കാന്തപുരം ഉദ്ഘാടനം ചെയ്തു. സമസ്ത ഉപാധ്യക്ഷൻ അലി ബാഫഖി തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്റാഹീമുൽ ഖലീലുൽ അൽ ബുഖാരി സന്ദേശപ്രഭാഷണം നടത്തി. ശറഫുദ്ദീൻ ജമലുല്ലൈലി, ഇസ്മാഈൽ ബുഖാരി, ശിഹാബുദ്ദീൻ ബുഖാരി, പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, വണ്ടൂർ അബ്ദുറാൻ ഫൈസി, കോടമ്പുഴ ബാവ മുസ്ലിയാർ, പൊന്മള മൊയ്തീൻ കുട്ടി ബാഖവി, പ്രഫ. എ.കെ. അബ്ദുൽ ഹമീദ്, എൻ. അലി അബ്ദുള്ള, മജീദ് കക്കാട്, സൈതലവി ചെങ്ങര, നാസർ ഹാജി, ബാവ ഹാജി, സാജിദ മുഹമ്മദ്, മുഹമ്മദ് അൻവർ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - cornish masjid inaguration kadalundi beach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.