ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി അതിരൂപതാംഗമായ കർദിനാൾ ജോർജ് കൂവക്കാട് വത്തിക്കാനിലെ മതസൗഹാർദ ഡിക്കസ്റ്ററിയുടെ പ്രീഫെക്ടായി നിയമിക്കപ്പെട്ടു. ചങ്ങനാശ്ശേരി അതിരൂപതയുടെ അഭിനന്ദനങ്ങൾ ആർച്ബിഷപ് മാർ തോമസ് തറയിൽ അറിയിച്ചു.
മാർപാപ്പയുടെ മാർഗനിർദേശത്തിലും മുൻഗാമികൾ കണ്ടെത്തിയ മതസൗഹാർദ പാതയിലും ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് കർദിനാൾ പ്രതികരിച്ചു.
മതാന്തര സംവാദങ്ങൾ ഇന്ത്യൻ ആത്മീയതയുടെ ഭാഗമാണ്. അതിനാൽ മതിലുകളല്ല, പാലങ്ങളാണ് ക്രിസ്ത്യാനികൾ പണിയേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.