ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക്
ദുബൈ: ലോകത്തെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രങ്ങളെ തിരഞ്ഞെടുക്കുന്ന 2022ലെ ട്രിപ് അഡ്വൈസർ റേറ്റിങ്ങില്‍ അബൂദബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് ഇടംപിടിച്ചു. 'ട്രാവലേഴ്സ് ചോയ്സ് അവാര്‍ഡ്‌സ്: ദി ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് ഡെസ്റ്റിനേഷന്‍സ്' എന്ന വിഭാഗത്തില്‍ മിഡിലീസ്റ്റിൽ ഒന്നാമതും ആഗോളതലത്തില്‍ നാലാമതുമാണ് ഗ്രാൻഡ് മോസ്കിന്‍റെ സ്ഥാനം. 'മികച്ച സാംസ്‌കാരിക-ചരിത്രകേന്ദ്രങ്ങള്‍' എന്ന വിഭാഗത്തില്‍ ആഗോളതലത്തില്‍ ഗ്രാന്‍ഡ് മോസ്ക് ഒമ്പതാം സ്ഥാനം നേടി.
മതപരമായ പദവികള്‍ക്കുമപ്പുറം ലോക രാജ്യങ്ങള്‍ക്കിടയില്‍ യു.എ.ഇയുടെ സാംസ്‌കാരിക മൂല്യങ്ങള്‍ വിളിച്ചോതുന്ന കേന്ദ്രമായിട്ടാണ് ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് വിലയിരുത്തപ്പെടുന്നത്. ഇസ്ലാമിക നാഗരികതയെ പുനരുജ്ജീവിപ്പിക്കുന്നതിലും ഗ്രാന്‍ഡ് മോസ്കിന്‍റെ പങ്ക് വലുതാണ്.
ഓരോ വര്‍ഷവും വിശ്വാസികളും സന്ദർശകരുമടക്കം 70 ലക്ഷത്തിലേറെ പേർ ഇവിടെയെത്തുന്നുണ്ട്. ഇസ്ലാമിക സംസ്‌കാരവും വിജ്ഞാനവുമായി ബന്ധപ്പെട്ട വ്യത്യസ്ത പരിപാടികള്‍ ഇവിടെ നടക്കുന്നുണ്ട്. മോസ്കിനോടനുബന്ധിച്ച് എക്‌സിബിഷന്‍ ഹാളുകള്‍, തിയറ്റര്‍, ലൈബ്രറി, സൂഖ് അല്‍ജാമി എന്നിവയെല്ലാം സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.