ബീമാപള്ളി ഉറൂസ്: തിരുവനന്തപുരത്ത്​ നവംബര്‍ 22ന് പ്രാദേശിക അവധി; പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല

തിരുവനന്തപുരം: ബീമാപള്ളി ഉറൂസിന്‍റെ ആദ്യ ദിവസമായ നവംബര്‍ 22ന് തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രാദേശിക അവധി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ ഒഴികെയുള്ള നഗരസഭാ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

നേരത്തെ, നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല. നവംബര്‍ 22 മുതല്‍ ഡിസംബര്‍ രണ്ട്​ വരെയാണ് ബീമാപള്ളി ഉറൂസ്.

ബീമാപള്ളി ദർഗ്ഗാ ഷറീഫിലെ വാർഷിക ഉറൂസ് ആണ് ബീമാപള്ളി ഉറൂസ് എന്നറിയപ്പെടുന്നത്. ഹിജ്റ കലണ്ടർ പ്രകാരം റജബ് മാസത്തിലാണ് ഉറൂസ് നടക്കുക. 

Tags:    
News Summary - Beemapally Uroos: Local holiday on November 22 in Thiruvananthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.