കുട്ടികൾ വളരുമ്പോൾ അവരുടെ ജീവിതത്തിൽ നാനാവിധത്തിലുള്ള ആളുകളെ കാണേണ്ടി വരും. മനോഹരമായ വ്യക്തിത്വമുള്ളവരും വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടവരുമെല്ലാം അക്കൂട്ടത്തിലുണ്ടാകും. ആരൊക്കെയായി കുട്ടികൾ ഇടപഴകേണ്ടി വരുമെന്ന് മുൻകൂട്ടി അറിയാൻ വഴിയില്ലാത്തതിനാൽ വിവിധ തരക്കാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അവർക്ക് പറഞ്ഞുകൊടുക്കുന്നത് നല്ലതാണ്.
‘‘നീയത് കേട്ടോ...?’’
ഇത്തരക്കാർ എവിടെയുമുണ്ടാകാം. ആരെക്കുറിച്ചും ഇവർക്ക് എന്തെങ്കിലുമൊന്ന് പറയാനുണ്ടാകും. ഈ കഥകസത്യമാകാം, കള്ളമാകാം. കേൾക്കാനൊക്കെ രസമാണെങ്കിലും കുട്ടികളെ ഇത് കുഴപ്പത്തിലാക്കും. അവരുടെ വ്യക്തിത്വത്തെ വരെ ബാധിക്കും.
‘‘സോറി, ഞാൻ മറ്റുള്ളവരെക്കുറിച്ച് അധികം സംസാരിക്കാറില്ല’’ എന്ന, വിനയം നിറഞ്ഞ ഉറച്ച വാക്കിലൂടെ ഇതിന് തടയിടാൻ കഴിയുമെന്ന് കുട്ടികളെ പഠിപ്പിക്കാം.
‘‘ഇതിനേക്കാൾ നന്നായി ചെയ്യാമായിരുന്നില്ലേ?’’
ഒരു സ്ഥിരം വിമർശകന് ഒന്നു മതിയാകില്ല. കുട്ടിയുടെ ഒരു വരയാകട്ടെ, പ്രോജക്ടാകട്ടെ, എന്തിന്, അവന്റെ ഷൂലേസ് കെട്ടിയ വിധമാകട്ടെ, അത്തരക്കാർ വിമർശിച്ചുകൊണ്ടേയിരിക്കും.
അഭിപ്രായങ്ങളെ അഭിപ്രായങ്ങൾ മാത്രമായി എടുക്കാൻ കുട്ടിയോട് പറയുക.
‘‘എന്നെപ്പോലെയാകണം’’
ഇംപ്രഷൻ കിട്ടാൻ ഇത്തരക്കാർ എന്തും ചെയ്യും. ഒന്നും ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെങ്കിലും എല്ലാത്തിനും അവർ യെസ് പറയും. നോ പറയാൻ അവർക്ക് കഴിയില്ല.
ഇങ്ങനെയാകരുതെന്ന് കുട്ടിയോട് പറയണം. അതിരുകൾ വരക്കാൻ പരിശീലിപ്പിക്കണം. നോ പറയുന്നതിലൂടെ കുട്ടി മോശക്കാരനാകില്ലെന്നും പറഞ്ഞുകൊടുക്കാം.
‘‘നിന്നേക്കാൾ കേമനാണ് ഞാൻ’’
ബുള്ളിയിങ്ങുമായി പല കോലത്തിൽ വരും ചിലർ. വാക്കുകൊണ്ടാകും ചിലർ നോവിക്കുക. ചില ബുള്ളികൾ പ്രവൃത്തിയിലൂടെയും. മറ്റുള്ളവരെ ഇകഴ്ത്തിക്കൊണ്ട് സ്വയം ശക്തനാണെന്ന് വരുത്തുകയാണ് ഇവരുടെ സ്റ്റൈൽ.
പ്രതികരണങ്ങളാണ് അത്തരക്കാരെ വളർത്തുന്നത്. അതുകൊണ്ട്, തിരിച്ച് അൽപം മാത്രം നൽകുക. വിശ്വസിക്കാൻ പറ്റുന്ന മുതിർന്നവരോട് സഹായം തേടാനും പറയാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.