അമിതാബ് ബച്ചൻ അവതരിപ്പിക്കുന്ന ടെലിവിഷൻ ഷോ ആയ 'കോൻ ബനേഗ ക്രോർപതി'യുടെ കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് വളരെപെട്ടന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. അതിന്‍റെ പ്രധാന കാരണം എപ്പിസോഡിൽ മത്സരാർഥിയായി എത്തിയ പത്തുവയസുകാരന്‍റെ പെരുമാറ്റമായിരുന്നു. അമിത ആത്മവിശ്വാസം കാരണം ഒരു റൗണ്ട് പോലും വിജയിക്കാൻ സാധിക്കാതെ മടങ്ങുകയായിരുന്നു ബാലൻ. ബിഗ് ബിയോടുള്ള ബാലന്‍റെ പെരുമാറ്റ രീതിയും സമൂഹമാധ്യമങ്ങളിൽ ചർച്ചക്ക് വഴിവെച്ചിട്ടുണ്ട്. എന്നാൽ ഇതിനോടൊപ്പം തന്നെ ചർച്ചചെയ്യപ്പെടുന്ന പ്രധാന വിഷയമാണ് സിക്സ് പോക്കറ്റ് സിൻഡ്രോം.
സിക്സ് പോക്കറ്റ് സിൻഡ്രോം എന്ന പദം ആദ്യമായി ഉപയോഗിച്ചത് ചൈനയിലെ ഒറ്റക്കുട്ടി നയത്തിന്‍റെ ഭാഗമായാണ്. കുടുംബങ്ങൾ ചെറുതാകാൻ തുടങ്ങിയതോടെ കുടുംബങ്ങളിലെ മുതിർന്നവവരുടെ അമിത സ്നേഹവും ലാളനയും വാത്സല്യവുമെല്ലാം കുട്ടിയിലേക്ക് അമിതമായി എത്തുന്നു. അതായത് മാതാപിതാക്കൾ മുത്തശ്ശീ മുത്തശ്ശൻമാർ എന്നിങ്ങനെ ആറുപേർ സിക്സ് പോക്കറ്റായി പ്രവർത്തിക്കുന്നു. ഇവരെല്ലാവരും ഒറ്റക്കുട്ടിയെ അമിതമായി പരിഗണിക്കുന്നു. സ്നേഹിച്ച് സ്നേഹിച്ച് കുട്ടിയെ വഷളാക്കുക എന്ന് നാട്ടിൻപുറ ഭാഷയിൽ പറയുന്നത് പോലെ അമിത സ്നേഹം കാരണം കുട്ടികളുടെ സ്വഭാവത്തിൽ നിരവധി മാറ്റങ്ങൾക്ക് കാരണമാകുന്നു. ആദ്യ ഘട്ടങ്ങളിൽ ഇതിനെ നല്ലതായി കണ്ടെങ്കിലും വളരെപെട്ടന്ന് തന്നെ ഇത് ദോഷകരമായി മാറും. ഇത് കുട്ടികളുടെ സ്വഭാവത്തിൽ പ്രകടമായ മാറ്റങ്ങൾക്ക് കാരണമായി.
പ്രധാനമായും കുട്ടികൾക്ക് മുതിർന്നവരെ ആശ്രയിക്കാതെ ഒന്നും ചെയ്യാൻ കഴിയില്ല എന്ന അവസ്ഥ എത്തി. കുട്ടികൾക്ക് പരാജയം ,വിമർശനങ്ങൾ എന്നിവ നേരിടാൻ കഴിയാത്ത അവസ്ഥ എത്തി. ഇത്തരം അവസ്ഥകളെയാണ് സിക്സ് പോക്കറ്റ് സിൻഡ്രോം എന്ന് വിളിക്കുന്നത്.
അമിതമായി സ്നേഹവും ലാളനയും ലഭിക്കുന്നതിലൂടെ കുട്ടികൾക്ക് അതിർവരമ്പുകൾ ഇല്ലാതാവുകയും തെറ്റുകൾക്ക് ശിക്ഷണം ലഭിക്കാതെയും വളരുന്നതിലൂടെ അമിതവാശിക്കാരായി മാറുന്നു. കുട്ടികൾക്ക് ഏത് സന്ദർഭത്തെയും നേരിടാൻ കഴിയാതെ വരുന്നു. ചെറിയ രീതിയിൽപോലും വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത് അവരുടെ മാനസികാവസ്ഥയെ സാരമായി ബാധിക്കുന്നു. അമിത സുഖ സൗകര്യങ്ങൾ ലഭിക്കുന്നതിലൂടെ പെരുമാറ്റത്തിലും മാറ്റങ്ങൾ ഉണ്ടാകുന്നു.
ഇത്തരം കുട്ടികളിൽ അമിത ആത്മ വിശ്വാസം പ്രകടമാകുന്നു. അക്ഷമരായി വളരുന്നു, ലീഡർഷിപ്പ് ക്വാളിറ്റി ഇല്ലാത്തവരാകുന്നു, തെറ്റുകൾ തിരുത്തുമ്പോൾ അതിനെ അംഗീകരിക്കാതിരിക്കുകയും ഹിംസാക്തമായി പെരുമാറുകയും ചെയ്യുന്നു, പരസ്പരം സാധനങ്ങൾ പങ്കുവെക്കുന്നതിനും ടീം വർക്കിനോടും ഇഷ്ട്ടക്കേട് കാണിക്കുന്നു. ചെറുപ്പത്തിലേ ശ്രദ്ധിച്ചാൽ പിന്നീട് ദുഖിക്കേണ്ടി വരില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.