കുട്ടികളിലെ ഫോൺ അഡിക്ഷൻ; രക്ഷിതാക്കൾ ശ്രദ്ധിക്കുക

മൊബൈൽ ഫോൺ അഡിക്ഷൻ ഇന്നത്തെ കുട്ടികളിൽ സർവസാധാരണമായി കണ്ടുവരുന്ന ഒരു പ്രശ്‌നമാണ്. ഈ അവസ്ഥയിലേക്ക് എത്തിച്ചതിൽ കുട്ടികളെപ്പോലെ തന്നെ രക്ഷിതാക്കൾക്കും ഗണ്യമായ പങ്കുണ്ട്. പലപ്പോഴും കുട്ടികളുടെ കൂടെ സമയം ചെലവഴിക്കാൻ കഴിയാത്തതിന്റെ പേരിലോ സൗകര്യം നോക്കിയോ ആണ് രക്ഷിതാക്കൾ കുട്ടികൾക്ക് ഫോൺ കൊടുത്തു തുടങ്ങുന്നത്. ഇത് പിന്നീട് കുട്ടികൾക്ക് ശീലമായി മാറുന്നു. കുട്ടികൾ ഫോൺ കിട്ടാനായി വാശിപിടിക്കുകയും രക്ഷിതാക്കളോട് കലഹമുണ്ടാക്കുകയും ചെയ്യുന്നു. അനിഷ്ടകരമായ എത്രയോ സംഭവങ്ങളാണ് മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

കുട്ടികളിലെ ഫോൺ അഡിക്ഷൻ നിയന്ത്രിക്കുന്നതിന് BATS എന്ന രീതിയാണ് പുതിയകാലത്ത് ഉപയോഗിക്കുന്നത്.

B (Boredom)

കുട്ടികൾക്ക് ബോറടിക്കുന്നു എന്ന കാരണത്താൽ ഒരിക്കലും അവർക്ക് ഫോൺ കൊടുക്കരുത്. ബോറ ടിക്കുന്ന സമയത്താണ് കുട്ടികൾ കൂടുതൽ ചിന്തിക്കാൻ സാധ്യത എന്നും അത് അവരുടെ സർഗാത്മകത വളർത്തും എന്നും പുതിയ പഠനങ്ങൾ പറയുന്നു. കുട്ടികൾക്ക് ബോറടിക്കാനുള്ള സാധ്യത വളരെ കുറവാണ്. അവർക്ക് ചെയ്യാൻ ധാരാളം കാര്യങ്ങളുണ്ട്. അതിന് രക്ഷിതാക്കൾ ബോധപൂർവമായ ശ്രമം നടത്തണമെന്നു മാത്രം.

വീട്ടിലെ ചെറിയ ജോലികൾ അവരെക്കൊണ്ട് ചെയ്യിക്കുന്നത് ഫോണിനപ്പുറം ഈ ലോകത്ത് മറ്റൊരുപാട് കാര്യങ്ങളുണ്ടെന്ന് അവർക്ക് മനസ്സിലാക്കി കൊടുക്കാൻ സഹായിക്കും.കുടുംബം ഒന്നിച്ച് സമയം ചെലവഴിക്കുകയും പുറത്ത് പോകുകയും ചെയ്യാം.

Alternative

ഫോൺ കൊടുക്കുന്നതിനു പകരം മറ്റെന്ത് ആക്ടിവിറ്റിയാണ് അവർക്ക് നൽകാൻ കഴിയുക എന്ന് നോക്കണം. അവരെ പുതിയ എന്തെങ്കിലും ഭാഷ പഠിപ്പിക്കാനോ, കലാ-കായിക മേഖലയിൽ എന്തെങ്കിലും താൽപര്യം ഉണ്ടെങ്കിൽ അതിനായി പ്രോത്സാഹിപ്പിക്കുകയോ ചെയ്യാം. ഇൻഫർമേഷൻ ഒബിസിറ്റിയുടെ ഈ കാലത്ത് ആവശ്യമുള്ളതിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത് കുട്ടികൾക്ക് സമ്മർദ്ദം ഉണ്ടാക്കും. അതിനാൽ പകരം എന്ത് കാര്യങ്ങളിൽ കുട്ടികളെ എൻഗേജ്​ ചെയ്യിക്കാൻ പറ്റും എന്ന് കണ്ടെത്തണം. അത് ഗാർഡനിങ്ങാവാം, കളികളാവാം, ചിത്രരചനയോ, മ്യൂസിക് പഠനമോ അങ്ങനെ എന്തുമാവാം.

Time

എത്ര സമയമാണ് കുട്ടികൾ ഫോൺ ഉപയോഗിക്കുന്നത് എന്ന കാര്യത്തിൽ ഒരു നിശ്ചയം ഉണ്ടായിരിക്കണം. അവരുടെ ദൈനംദിന കാര്യങ്ങളെയോ പഠനത്തെയോ ബാധിക്കാത്ത തരത്തിൽ സമയത്തിന് ഒരു പരിധി നിർണയിക്കുക. നിങ്ങൾക്ക് സമയം ഇല്ല എന്നതുകൊണ്ട് അവരെ ഫോൺ കൊടുത്ത് മാറ്റി ഇരുത്തരുത്. അവർ ഫോൺ ഉപയോഗിക്കുന്ന സമയത്ത് അവർ നോക്കുന്ന കണ്ടന്‍റ്​ എന്താണെന്ന് രക്ഷിതാക്കൾ ശ്രദ്ധിക്കുകയും അതിൽ ഒരു മേൽനോട്ടം ഉണ്ടാകുകയും വേണം.

Support and surroundings

കുട്ടികൾക്ക് എപ്പോൾ വേണമെങ്കിലും എന്ത് വേണമെങ്കിലും സംസാരിക്കാൻ available ആണ് രക്ഷിതാക്കൾ എന്ന തോന്നൽ അവർക്ക് ഉണ്ടാവേണ്ടത് വളരെ ആവശ്യമാണ്. നിങ്ങളോട് എന്തും തുറന്നു പറയാൻ കഴിയും എന്ന വിശ്വാസം അവർക്ക് നൽകുന്ന ആത്മവിശ്വാസവും ധൈര്യവും ചെറുതല്ല. നിങ്ങൾ കുട്ടികളുടെ നല്ല സുഹൃത്തുക്കൾ ആയിരിക്കാൻ ശ്രമിക്കണം.വീട്ടിലെ കാര്യങ്ങളിൽ അവരെ ഇടപെടുത്തുകയും, അവരോട് അഭിപ്രായങ്ങൾ ചോദിക്കുകയും അവരുടെ അഭിപ്രായങ്ങളെ പരിഗണിക്കുകയും ചെയ്യുക.

കുട്ടികൾക്ക് യോഗ, മെഡിറ്റേഷൻ പോലുള്ളവയോ വ്യായാമമോ കൃത്യമായി ഉണ്ടെന്ന് ഉറപ്പാക്കുക. കായികമായി സജീവമായിരിക്കുന്നത് മുഷിപ്പ് മാറ്റുകയും ശാരീരിക-മാനസികാരോഗ്യ കാര്യങ്ങളിൽ വികാസമുണ്ടാക്കുകയും ചെയ്യുന്നു. ഇത് അഡിക്ഷൻ നിയന്ത്രിക്കാനും ആർജ്ജവത്തോടെയിരിക്കാനും സഹായിക്കുന്നു.

Tags:    
News Summary - Phone-addiction-in-children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.