പ്രായം കൂടുമ്പോൾ അമ്മമാരെ ആലിഗനം ചെയ്യുന്നത് കുറയുന്നുവെന്ന് സര്‍വേ

കൊച്ചി: ജീവിതസമ്മര്‍ദങ്ങളും സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സമയം ചെലവിടുന്നതും മൂലം പുതിയ തലമുറയില്‍പ്പെട്ടവര്‍ മാതാപിതാക്കളോടൊപ്പം സമയം ചെലവിടുന്നതും അവരോട് അടുപ്പം കാണിക്കുന്നതും കുറഞ്ഞുവരുന്നതായി സര്‍വേ. ഐ.ടി.സിയുടെ ബിസ്‌കറ്റ് ബ്രാന്‍ഡായ സണ്‍ഫീസ്റ്റ് മോംസ് മാജിക് ഈയിടെ നടത്തിയ സര്‍വേയിലാണ് ഈ വിവരങ്ങളുള്ളത്. ‘അമ്മയെ കൂടുതല്‍ കെട്ടിപ്പിടിക്കൂ’ എന്ന കാമ്പയിന്റെ ഭാഗമായാണ് പഠനം നടത്തിയത്.

അമ്മയെ ആലിംഗനം ചെയ്യുക എന്നത് വളരെയധികം സന്തോഷം നല്‍കുകയും സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു എന്ന കാര്യത്തില്‍ സര്‍വേയില്‍ പങ്കെടുത്തവരിലെ ഭൂരിപക്ഷം പേരും യോജിച്ചു. അമ്മമാരെ ആലിംഗനം ചെയ്യുന്ന രീതിയില്‍ വര്‍ഷങ്ങള്‍ കഴിയുംതോറും എങ്ങനെ മാറ്റംവരുന്നു എന്നറിയാനായി ക്രൗണിറ്റുമായി സഹകരിച്ചാണ് ഡല്‍ഹി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലെ 321 ആളുകളില്‍ ഐടിസി സണ്‍ഫീസ്റ്റ് മോംസ് മാജിക് സര്‍വേ നടത്തിയത്.

കുട്ടികളായിരുന്നപ്പോഴത്തേതിനെ അപേക്ഷിച്ച്, അമ്മയെ ആലിംഗനം ചെയ്തിരുന്നത് 1995-2010നുമിടയ്ക്ക് ജനിച്ചവരില്‍ (ജനറേഷന്‍ ഇസഡ്) 31%ഉം ജനറേഷന്‍ മില്ലേനിയലുകളില്‍ (1997-1995 കാലയളവിൽ ജനിച്ചവർ) 33% ഉം കുറഞ്ഞു. ജോലി ചെയ്യുന്ന പ്രഫഷണലുകളേക്കാള്‍ വിദ്യാര്‍ത്ഥികളാണ് അമ്മമാരെ ആലിംഗനം ചെയ്യുന്നത്. സമ്മര്‍ദ്ദം കുറയ്ക്കുന്നതിനായി ഏറ്റവും കൂടുതല്‍ ആളുകള്‍ പാട്ടുകേള്‍ക്കുന്നു. ഒടിടിയില്‍ വീഡിയോകള്‍ കാണുന്നതാണ് അടുത്ത മാര്‍ഗം. അമ്മയെ ആലിംഗനം ചെയ്യുക എന്നത് ഇക്കൂട്ടത്തില്‍ മൂന്നാംസ്ഥാനത്താണ്.

ആളുകള്‍ അവരുടെ കുട്ടികളെ ആഴ്ചയില്‍ 6 തവണയും ജീവിതപങ്കാളിയെ ഏകദേശം 5 തവണയും കെട്ടിപ്പിടിക്കുമ്പോള്‍ അമ്മമാരെ ആലിംഗനം ചെയ്യുന്നതാവട്ടെ, ആഴ്ചയില്‍ 3 തവണ മാത്രം. അതേ സമയം അമ്മമാരെ കെട്ടിപ്പിടിക്കുമ്പോള്‍ എന്താണ് തോന്നിയതെന്ന് ചോദിച്ചപ്പോള്‍ തങ്ങള്‍ക്ക് ആശ്വാസവും സന്തോഷവും അനുഭവപ്പെട്ടുവെന്ന് 60% ത്തിലധികം പേര്‍ മറുപടി നല്‍കി. 13 മുതല്‍ 35 വരെ പ്രായമുള്ള പുരുഷന്മാരും സ്ത്രീകളുമാണ് സര്‍വേയില്‍ പങ്കെടുത്തത്.

ആലിംഗനം സ്നേഹത്തിന്റെ പ്രകടനവും അമ്മയും കുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ അവിഭാജ്യഘടകവുമാണെന്ന് സര്‍വേയെക്കുറിച്ച് സംസാരിക്കവെ ഐടിസി ഫുഡ്സ് ഡിവിഷന്‍ ബിസ്‌ക്കറ്റ് ആന്‍ഡ് കേക്ക്സ് ക്ലസ്റ്റര്‍ സിഒഒ അലി ഹാരിസ് ഷെരെ പറഞ്ഞു. നമ്മള്‍ വളരുന്തോറും അമ്മമാരുമായുള്ള അടുപ്പം ഗണ്യമായി കുറയുന്നു. കുട്ടികള്‍ കൂടുതല്‍ സ്വതന്ത്രരാകുമ്പോഴുണ്ടാകുന്ന വിടവ് അമ്മമാരെ ഏകാന്തതയിലേക്ക് നയിക്കുന്നു. ഇതു കണക്കിലെടുത്താണ് എല്ലാവരേയും അവരുടെ അമ്മമാരെ കൂടുതല്‍ തവണ കെട്ടിപ്പിടിക്കാന്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ #HugHerMore എന്ന പുതിയ ക്യാമ്പയിന് തുടക്കം കുറിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Hugs of children and mothers on the decline, study finds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.