കളിപ്പാട്ടത്തിന്‍റെ പ്രായം അറിയണം

മൂന്നു മാസം: നിറങ്ങളും ശബ്​ദങ്ങളുമുള്ള പാവകളും കിലുക്കികളും പോലുള്ള കളിപ്പാട്ടങ്ങള്‍, തൊട്ടിലിനു മുകളില്‍ തൂക്കിയിടാവുന്നവ എന്നീ തരത്തിലുള്ള കളിപ്പാട്ടങ്ങളാണ് ആദ്യ മൂന്നുമാസങ്ങളില്‍ നല്ലത്. ഈ പ്രായത്തിലുള്ള കുട്ടികളെ നിറമുള്ള വസ്‌തുക്കള്‍ മാറിമാറി കാണിക്കാം. ഇത്‌ വ്യത്യസ്​തമായ നിറങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ്‌ വര്‍ധിപ്പിക്കും. കുഞ്ഞ്‌ കിടക്കുന്ന കട്ടിലിനു മുകളിലോ തൊട്ടിലിനു മുകളിലോ കളിപ്പാട്ടങ്ങള്‍ തൂക്കിയിടാം. പമ്പരം പോലെ കറങ്ങുന്ന ചെറിയ ചെറിയ തൊങ്ങലുകളുള്ള വർണാഭമായ കളിപ്പാട്ടങ്ങള്‍ ഇന്ന്‌ വിപണിയില്‍ ലഭ്യമാണ്‌. ഇവ കുഞ്ഞി​ന്‍റെ ബുദ്ധിവളര്‍ച്ചയെയും മാനസിക വളര്‍ച്ചയെയും ത്വരിതപ്പെടുത്തുന്നു. കെട്ടിത്തൂക്കിയിടുന്ന കളിപ്പാട്ടങ്ങള്‍ കറങ്ങുമ്പോള്‍ കുഞ്ഞി​​​​െൻറ മുഖ​ത്തോ​ കൈയിലോ തട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം. കൂടാതെ അഴിഞ്ഞു താഴെവീഴാത്ത വിധത്തില്‍ നന്നായി മുറുക്കെ കെട്ടിവെക്കുകയും വേണം. 

ആറു മാസം: കുഞ്ഞുങ്ങള്‍ കമിഴ്‌ന്നു വീഴാന്‍ തുടങ്ങുന്ന പ്രായമാണിത്‌. എന്തു കിട്ടിയാലും വായില്‍ വെക്കുന്ന പ്രായമായതു കൊണ്ട്‌ ശ്രദ്ധിക്കണം. അവരുടെ അരികില്‍ കിടക്കുന്ന സാധനങ്ങള്‍ കൈ കൊണ്ട്‌ എത്തിപ്പിടിക്കാന്‍ ശ്രമിക്കും. ചെറുതും കൂർത്തതും മൂർച്ചയുള്ളതുമായ കളിപ്പാട്ടങ്ങള്‍ ഒഴിവാക്കണം. കാരണം കുഞ്ഞുങ്ങള്‍ എന്തെടുത്താലും വായിൽവെക്കാനും തീരെ ചെറിയ കളിപ്പാട്ട ഭാഗമാണെങ്കിൽ വിഴുങ്ങാനും ഇടയുണ്ട്​. അത്​ ചിലപ്പോൾ വലിയ അപകടങ്ങൾക്ക്​ കാരണമാകും. കേള്‍ക്കാനിമ്പമുള്ള ശബ്‌ദമുണ്ടാക്കുന്ന കളിപ്പാട്ടങ്ങളാണ്‌ നല്ലത്‌. കിലുക്കാം പെട്ടികള്‍, നിറമുള്ള, ചലിക്കുന്ന മറ്റ്‌ കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ തിരഞ്ഞെടുക്കാം.

ഒന്നര വയസുവരെ: നടന്നു തുടങ്ങുന്ന പ്രായമാണിത്‌. അതിനാല്‍ തന്നെ ഏറ്റവും കൂടുതൽ ശ്രദ്ധവേണ്ട സമയമാണിത്​. നിറമുള്ള പന്തുകള്‍, കാറുകള്‍, വലിയ പാവകള്‍, സ്‌റ്റഫ്‌ചെയ്‌ത കളിക്കോപ്പുകള്‍, കൈകൊട്ടി ശബ്‌ദിക്കുന്ന കാണാന്‍ രസമുള്ള രൂപങ്ങള്‍, നിറമുള്ള വലിയ ചിത്രങ്ങള്‍, പ്ലാസ്‌റ്റിക്‌ ബില്‍ഡിങ്​ ബ്ലോക്കുകള്‍ എന്നിവ നല്‍കാം. ഈ പ്രായത്തില്‍ സൈക്കിള്‍ പോലെയുള്ളവ വാങ്ങിക്കൊടുക്കാത്തതാണ്‌ നല്ലത്‌. കാരണം കുട്ടി വീഴാനും പരിക്കേൽക്കാനും ഇടയുണ്ട്‌.

രണ്ടു വയസ്​: അത്യാവശ്യത്തിനൊക്കെ സംസാരിച്ചു തുടങ്ങുന്ന പ്രായമാണിത്‌. അതുകൊണ്ടു തന്നെ നൃത്തവും പാട്ടും ഒക്കെ ഇവര്‍ ആസ്വദിക്കും. കുട്ടിക്ക്‌ നൃത്തത്തിനോടോ പാട്ടിനോടോ മറ്റ്‌ കലകളോടോ അഭിരുചിയുണ്ടോ എന്ന്‌ കണ്ടെത്താനും കഴിയും. ഈ  പ്രായക്കാര്‍ക്കായുള്ള പാട്ടുകളടങ്ങിയ ഓഡിയോ
 കാസറ്റുകള്‍, കൂടുതല്‍ ബില്‍ഡിങ്​ ബ്ലോക്കുകള്‍, പിയാനോപോലെ ശബ്‌ദിക്കുന്ന മ്യൂസിക്കല്‍ കളിപ്പാട്ടങ്ങള്‍, ടെഡിബെയര്‍, വലിച്ചു കൊണ്ട്‌ നടക്കാവുന്ന ബസ്‌, ട്രക്ക്‌, ചിത്രപുസ്‌തകങ്ങള്‍ ഇവ വാങ്ങികൊടുക്കാം. കഴിവതും കുട്ടികള്‍ ടെലിവിഷൻ, മൊബൈൽ, കമ്പ്യൂട്ടർ തുടങ്ങിയവയുമായുള്ള ബന്ധം കുറക്കുന്നതാണു നല്ലത്‌.

മൂന്നു വയസ്​: ഓടി നടക്കുന്ന പ്രായമാണിത്‌. അതിനാല്‍ കളിപ്പാട്ടങ്ങള്‍ ശ്രദ്ധയോടും കരുതലോടെയും വാങ്ങിക്കൊടുക്കാം. സ്‌പോർട്‌സ് കളിപ്പാട്ടങ്ങള്‍, മൂന്നു വീലുള്ള സൈക്കിള്‍, ടോയ്‌ കാര്‍, ഊഞ്ഞാല്‍, കുക്കിങ്​ സെറ്റ്‌ ഇവ നല്ലതാണ്‌. ധാരാളം വള്ളികളും മറ്റുമുള്ള കളിപ്പാട്ടങ്ങള്‍ വാങ്ങിക്കൊടുക്കുമ്പോ
ള്‍ സൂക്ഷിക്കണം. കാരണം കുട്ടിയുടെ കഴുത്തിലോ മറ്റോ കുരുങ്ങാന്‍ സാധ്യതയുണ്ട്‌.

ആറു വയസ് വരെ: ഇത്‌ കുട്ടിയുടെ സ്​കൂൾ  വിദ്യാഭ്യാസ കാലഘട്ടത്തിന്‍റെ തുടക്കകാലമാണ്​. അപ്പോള്‍ തീര്‍ച്ചയായും അവര്‍ക്ക്‌ പഠനവുമായി ബന്ധമുള്ള കളിപ്പാട്ടമാണ്‌ വാങ്ങി നല്‍കേണ്ടത്‌. ഇതവര്‍ക്ക്‌ പഠനം എളുപ്പമാക്കാന്‍ സഹായിക്കും. ക്രയോണ്‍ സെറ്റ്‌, പെന്‍സില്‍, ഡ്രോയിങ്​ പെയിന്‍റിങ് ബുക്ക്‌, ട്രൈസിക്കിള്‍ ഇവയെല്ലാമാവാം. കളിത്തോക്കുകള്‍ കൊടുക്കുന്നത്‌ ഒഴിവാക്കുന്നതാണ്‌ നല്ലത്‌. കാരണം കുട്ടികളില്‍ അക്രമവാസന ഉടലെടുക്കാന്‍ സാധ്യതയുണ്ട്‌.

കളിപ്പാട്ടങ്ങളെ ശ്രദ്ധിക്കാം:

  • തുരുമ്പിക്കാൻ സാധ്യതയുള്ള കളിപ്പാട്ടങ്ങൾ വാങ്ങരുത്​.
  • കഴുകി വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാവുന്ന കളിപ്പാട്ടങ്ങൾ സെലക്​ട്​ ചെയ്യ​ുന്നതാണ്​ കൂടുതലും നല്ലത്​.  
  • വഴിവക്കുകളിൽ വിൽക്കുന്ന നിലവാരം കുറഞ്ഞ പ്ലാസ്‌റ്റിക് നിർമിത കളിപ്പാട്ടങ്ങള്‍ വാങ്ങരുത്‌. കാരണം നിലവാരമില്ലാത്ത പ്ലാസ്‌റ്റിക്കുകളില്‍ വിഷാംശം ഉണ്ടാകും. ഇത്‌ കുട്ടിക്ക്‌ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്‌.
  • കാതടപ്പിക്കുന്ന തരത്തില്‍ ഒച്ചയുണ്ടാക്കുന്ന കളിപ്പാട്ടങ്ങള്‍ ഒഴിവാക്കണം. ഈ ശബ്‌ദം കുട്ടിക്ക്‌ അരോചകമായി തോന്നാം. കൂടാതെ കാതിനരികില്‍ വെച്ചുള്ള വന്‍ശബ്‌ദം കുട്ടിയുടെ കേള്‍വിയെ സാരമായി ബാധിച്ചേക്കാം. 
  • രോമപ്പാവകളും നിറം ഇളകിപ്പോരുന്ന കളിപ്പാട്ടങ്ങളും ഭംഗിയുള്ള പോളിത്തീന്‍ കവറില്‍ പൊതിഞ്ഞുമാത്രം കളിക്കാന്‍ നല്‍കുക. 
  • കളിപ്പാട്ടം മാറി ഉപയോഗിക്കാന്‍ നല്‍കും മുമ്പ് കഴുകിയോ തുടച്ചോ വൃത്തിയായി നല്‍കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.