തേ​വ​ർ​തോ​ട്ടം സു​കു​മാ​ര​ൻ ക​ഥാ​പ്ര​സം​ഗ​വേ​ദി​യി​ൽ

(ഫയൽ ചിത്രം)

തേവർതോട്ടമൊരുക്കിയത്​ കഥാനുഭവങ്ങളുടെ ലോകം

കൊ​ല്ലം: വി. ​സാം​ബ​ശി​വ​ൻ ക​ഥാ​പ്ര​സം​ഗ​വേ​ദി​ക​ളി​ൽ ജ​ന​മ​ന​സു​ക​ളെ കീ​ഴ​ട​ക്കി​യ മു​ന്നേ​റി​യ​കാ​ല​ത്ത്​ ക​ഥ​പ​റ​ഞ്ഞ്​ കൈ​യ​ടി നേ​ടി​യ​വ​രി​ൽ മ​റ്റൊ​രു പ്ര​ധാ​നി​യാ​യി​രു​ന്നു തേ​വ​ർ​തോ​ട്ടം സു​കു​മാ​ര​ൻ. ക​ഥാ​പ്ര​സം​ഗ​ത്തോ​ട്​ കു​ട്ടി​ക്കാ​ലം മു​ത​ൽ ഏ​റെ താ​ൽ​പ​ര്യ​മു​​ള്ള​യാ​ളാ​യി​രു​ന്നു. പി​ന്നീ​ട്​ ജീ​വി​ത​ത്തി​ന്‍റെ കൂ​ടു​ത​ൽ സ​മ​യ​വും ക​ഥാ​പ്ര​സം​ഗ​ത്തി​നാ​യി മാ​റ്റി​വ​ച്ചു. കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി അ​വ​ത​രി​പ്പി​ച്ച ക്ലാ​സി​ക്കു​ക​ളും ലോ​ക സാ​ഹി​ത്യ​ത്തി​ലെ വി​ശ്രു​ത കൃ​തി​ക​ളും ക​ഥാ​പ്ര​സം​ഗ വേ​ദി​യി​ൽ വ്യ​ത്യ​സ്ഥ അ​നു​ഭ​വ​മാ​യി.

വി. ​സാം​ബ​ശി​വ​ൻ, കെ​ടാ​മം​ഗ​ലം സ​ദാ​ന​ന്ദ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം പു​രോ​ഗ​മ​ന ക​ഥാ​പ്ര​സം​ഗ ക​ലാ​സം​ഘ​ട​ന കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ൽ നി​ർ​ണ്ണാ​യ​ക പ​ങ്കു വ​ഹി​ച്ച​തി​നൊ​പ്പം സം​ഘ​ട​ന​യു​ടെ സെ​ക്ര​ട്ട​റി​യാ​യി ദീ​ർ​ഘ​കാ​ലം മി​ക​ച്ച രീ​തി​യി​ൽ സേ​വ​ന​മ​നു​ഷ്ടി​ക്കു​ക​യും ചെ​യ്തു.

1966 ഒ​ക്ടോ​ബ​ർ 1969 സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ൽ കു​ടും​ബാ​സൂ​ത്ര​ണ പ്ര​ച​ര​ണാ​ർ​ഥം കേ​ര​ള സ​ർ​ക്കാ​ർ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ മി​ക​ച്ച ക​ഥാ​പ്ര​സം​ഗ​ക​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. സ്വ​ന്ത​മാ​യി ക​ഥ​യും ക​വി​ത​യും ചി​ട്ട​പ്പെ​ടു​ത്തി​യ ‘താ​മ​സി​ച്ചു വ​ന്ന ദൈ​വം’, ‘ഒ​രു പോ​സ്റ്റു​മാ​ന്റെ ക​ഥ’ എ​ന്നീ ക​ഥ​ക​ൾ കേ​ര​ള​ത്തി​ലു​ട​നീ​ളം 1500 ല​ധി​കം വേ​ദി​ക​ളി​ലാ​ണ്​ അ​വ​ത​രി​പ്പി​ച്ച​ത്.

ക​ഥാ​പ്ര​സം​ഗ സം​ബ​ന്ധി​യാ​യ ലേ​ഖ​ന​ങ്ങ​ളും ഫീ​ച്ച​റു​ക​ളും വി​വി​ധ ആ​നു​കാ​ല​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. സ്കൂ​ൾ, സ​ർ​വ​ക​ലാ​ശാ​ല യു​വ​ജ​നോ​ത്സ​വം, കേ​ര​ളോ​ത്സ​വം എ​ന്നി​വ​യി​ൽ ക​ഥാ​പ്ര​സം​ഗ മ​ത്സ​ര​ത്തി​ൽ ജ​ഡ്ജാ​യും അ​പ്പീ​ൽ ക​മ്മി​റ്റി​യം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചു.

കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി ജ​ന​റ​ൽ കൗ​ൺ​സി​ൽ അം​ഗം, പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം സം​സ്ഥാ​ന നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം, പു​രോ​ഗ​മ​ന ക​ഥാ​പ്ര​സം​ഗ ക​ലാ സം​ഘ​ട​ന ര​ക്ഷാ​ധി​കാ​രി, തോ​ന്ന​യ്ക്ക​ൽ മ​ഹാ​ക​വി​കു​മാ​ര​നാ​ശാ​ൻ ദേ​ശീ​യ സാം​സ്കാ​രി​ക ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഭ​ര​ണ സ​മി​തി​യം​ഗം, സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ക സ​ഹ​ക​ര​ണ സം​ഘം മാ​നേ​ജി​ങ് ക​മ്മി​റ്റി​യം​ഗം, എ.​ആ​ർ. രാ​ജ​രാ​ജ​വ​ർ​മ്മ സ്മാ​ര​ക സ​മി​തി​യം​ഗം (മാ​വേ​ലി​ക്ക​ര) എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു. 

Tags:    
News Summary - Thevarthottam has prepared a world of story experiences

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.