എ.പി. നൗഷാദിന്റെ റേഡിയോ ശേഖരം
Posted On
date_range Updated On
date_range നൗഷാദിന്റെ റേഡിയോ ശേഖരണം കൂട്ടുകാർക്കായി പങ്കുവെച്ച് നിമ
തിരൂർ: ലോക റേഡിയോദിനത്തിൽ കൂട്ടുകാർക്ക് നിമ പരിചയപ്പെടുത്തി കൊടുത്തത് വ്യത്യസ്തനായ ഒരാളെയായിരുന്നു.
നൂറു കണക്കിന് റേഡിയോകൾ ശേഖരിച്ച് അവയുടെ സവിശേഷതയും പ്രാധാന്യവും വിശദീകരിക്കുന്ന നൗഷാദിനെ തേടി അദ്ദേഹത്തിന്റെ വീട്ടിൽ പോയി അഭിമുഖം നടത്തിയാണ് പറവണ്ണ സലഫി ഇ.എം സ്കൂളിലെ നിമ റേഡിയോ ദിനത്തെ വിദ്യാലയത്തിലെ കൂട്ടുകാർക്ക് മുന്നിൽ അവതരിപ്പിച്ചത്.
ഓരോ റോഡിയോയുടെയും സവിശേഷത നൗഷാദ് പങ്കുവെച്ചു. മാധ്യമപ്രവർത്തകൻ കൂടിയായ നൗഷാദിന്റെ കണ്ണമംഗലം തൊട്ടശ്ശേരിയറ അമ്പിളി പറമ്പൻ വീട്ടിലെത്തിയാണ് അഭിമുഖം ചിത്രീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.