പാലക്കാട്: കശ്മീർ മാരത്തൺ രണ്ടാം എഡിഷനിൽ 42.195 കി.മീ. വിഭാഗത്തിൽ പാലക്കാട് നാഗലശ്ശേരി പിലാക്കാട്ടരി തറാൽ വീട്ടിലെ രമേശൻ താറാൽ 50 വയസ്സിനു മുകളിലുള്ള പുരുഷ വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
4:07:55 മണിക്കൂറിൽ ഓടി തീർത്താണ് രമേശൻ വെങ്കലം കരസ്ഥമാക്കിയത്. 27 സംസ്ഥാനങ്ങളിൽനിന്നും 11 രാജ്യങ്ങളിൽനിന്നുമായി 1500 പേരാണ് മാരത്തണിൽ പങ്കെടുത്തത്.
26 വർഷത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടിൽ തിരിച്ചെത്തിയ രമേശൻ കൊച്ചി വല്ലാർപ്പാടം ഡി.പി വേൾഡിൽ മെക്കാനിക്കൽ ടെക്നീഷ്യനാണ്. ട്രയൽത്തണിൽ 13.5 മണിക്കൂർ കൊണ്ട് ലക്ഷ്യം പൂർത്തീകരിച്ച രമേശൻ അയേൺ മാൻ പട്ടവും നേടിയിട്ടുണ്ട്.
ജയലക്ഷ്മിയാണ് ഭാര്യ. വിദ്യാർഥികളായ തേജ ആർ. നായർ, താര ആർ. നായർ മക്കളാണ്. റണ്ണേഴ്സ് പെരിങ്ങോട് റണ്ണിങ് ക്ലബ് വൈസ് പ്രസിഡന്റു കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.