കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ച മികച്ച ഉദ്യോഗസ്ഥനുള്ള അവാർഡ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഡൽഹി ആസ്ഥാനത്ത് ശാസ്ത്രജ്ഞനായ ബുഷൈർ കേന്ദ്ര ഭൗമശാസ്ത്രമന്ത്രി കിരൺ റിജിജുവിൽ നിന്ന് ഏറ്റുവാങ്ങുന്നു

എം.ടി. ബുഷൈറിന് കാലാവസ്ഥ വകുപ്പ് പുരസ്കാരം

ന്യൂഡൽഹി: കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ച മികച്ച ഉദ്യോഗസ്ഥനുള്ള അവാർഡ് മലയാളിയായ എം.ടി. ബുഷൈറിന്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഡൽഹി ആസ്ഥാനത്തെ ശാസ്ത്രജ്ഞനായ ബുഷൈർ കോഴിക്കോട് ജില്ലയിലെ നരിക്കുനി സ്വദേശിയാണ്.

കാലാവസ്ഥ പ്രവചനത്തിനുള്ള തീരുമാന പിന്തുണ സംവിധാനം (ഡിസിഷൻ സപ്പോർട്ട് സിസ്റ്റം) തദ്ദേശീയമായി നിർമിച്ചതിലുള്ള പങ്കാളിത്തം പരിഗണിച്ചാണ് അവാർഡ്.

ഡൽഹിയിൽ നടന്ന ചടങ്ങിൽ മന്ത്രി കിരൺ റിജിജുവിൽനിന്ന് ബുഷൈർ പുരസ്‌കാരം ഏറ്റുവാങ്ങി. എം.ടി. അബ്ദുൽ അസീസിന്റെയും സി.എം. ബീവിയുടെയും മകനാണ്. ഭാര്യ: അരീബ ജുമാൻ. മക്കൾ: നയ്‍വ, നഹ്‍വ.

Tags:    
News Summary - Meteorological department award to M.T. Bushire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-10 04:46 GMT