ജുബൈൽ: ജുബൈലിലെ മലയാളികൾക്കിടയിൽ നിറസാന്നിധ്യവും സാമൂഹിക പ്രവർത്തകനും ഇന്ത്യൻ ഇസ്‍ലാഹി സെന്ററിന്റെ വിവിധ നേതൃപദവി വഹിക്കുകയും ചെയ്ത ഹബീബ് മേലേവീട്ടിൽ 28 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്നു.
മലപ്പുറം പരപ്പനങ്ങാടി പാലത്തിങ്ങൽ സ്വദേശിയായ അദ്ദേഹം മുൻ എം.എൽ.എ അഡ്വ. മൊയ്തീൻകുട്ടി ഹാജിയുടെ മകനാണ്. 1994ൽ ജിദ്ദയിൽ എത്തിയ അദ്ദേഹം യു.എഫ്.എ ഇൻഷുറൻസ് കമ്പനിയിലാണ് ജോലി ആരംഭിച്ചത്.
1998-2002 വരെ അൽഖോബാറിൽ എ.സി.ഇ ഇൻഷുറൻസിൽ ജോലി ചെയ്തു. തുടർന്ന് 2017 വരെ അതേ കമ്പനിയുടെ ജുബൈൽ ശാഖയിൽ ജോലി ചെയ്തു. പിന്നീട് 2022 വരെ സ്വന്തമായി ബിസിനസ് ചെയ്യുകയായിരുന്നു.
ഇന്ത്യൻ ഇസ്‍ലാഹി സെൻറർ നാഷനൽ കമ്മിറ്റി ഓർഗനൈസിങ് സെക്രട്ടറി, ജുബൈൽ ഇന്ത്യൻ ഇസ്‍ലാഹി സെന്റർ ജനറൽ സെക്രട്ടറി, കെ.എം.സി.സി ദമ്മാം ടയോട്ട കമ്മിറ്റി ചെയർമാൻ, 'ഡ്രോപ്‌സ്'കൺവീനർ, ജുബൈൽ വെൽഫെയർ അസോസിയേഷൻ എക്സിക്യൂട്ടിവ് അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: സുഹ്റ ഹബീബ്. മക്കൾ: റഹ്മ ഹബീബ്, മുഹമ്മദ് ഹബീബ്, റാണിയ ഹബീബ്, മിൻഹ ഹബീബ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.