കുവൈത്ത് സിറ്റി: റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ നടന്ന ഗോൾഡൻ ടർട്ടിൽ അന്താരാഷ്ട്ര മത്സരത്തിൽ കുവൈത്ത് ഫോട്ടോഗ്രാഫർ മുഹമ്മദ് മുറാദിന് രണ്ടാം സ്ഥാനം. ആനകളുടെ ചലനം ചിത്രീകരിച്ച 'ബ്ലറി വിഷൻ' എന്ന ഫോട്ടോക്കാണ് പുരസ്കാരം. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ മുറാദിന് നേരത്തെയും നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
അടുത്തിടെ ലഭിച്ച മോണ്ട്ഫോട്ടോ മത്സരത്തിലെ ഒന്നാം സ്ഥാനം ഇതിൽ പുതിയതാണ്. പാരിസ്ഥിതിക അവബോധം ഉയർത്താൻ ലക്ഷ്യമിട്ടാണ് ഗോൾഡൻ ടർട്ടിൽ പുരസ്കാരം ഏർപ്പെടുത്തുന്നത്.
111 രാജ്യങ്ങളിൽ നിന്നുള്ള 4252 പേർ മോസ്കോയിൽ അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്.പുരസ്കാരം ലഭിച്ചതിലും അന്താരാഷ്‌ട്ര പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിലും ആഹ്ലാദമുണ്ടെന്ന് മുഹമ്മദ് മുറാദ് പറഞ്ഞു. ഈ പുരസ്‌കാരം നേടുന്ന ആദ്യ അറബ് വംശജനാണ് മുറാദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.