ജിജോ കെ. ജോർജ്
ജന്മസിദ്ധമായ സംഗീതമെന്ന അനുഗ്രഹം പൊന്നുപോലെ സൂക്ഷിച്ച് പ്രവാസലോകത്തു പാടി നിറയുകയാണ് ജിജോ കെ. ജോർജ്. കൊല്ലം ആയൂർ മഞ്ഞപ്പാറ സ്വദേശിയാണ്. 12 വർഷമായി സൗദിയിൽ പ്രവാസിയായ ജിജോ നിരവധി വേദികളിൽ തെൻറ സ്വര മാധുര്യംകൊണ്ട് ആസ്വാദക മനസ്സുകളിൽ ഇടംപിടിച്ചു.
റിയാദിലെ മോഡേൺ ഇൻറർനാഷനൽ സ്കൂളിൽ അധ്യാപകനായ ജിജോ മലയാളത്തിലെ പ്രശസ്തരായ ഗായകർക്കൊപ്പം വേദി പങ്കിട്ടു. യേശുദാസ്, ഹരിഹരൻ, സോനു നിഗം, ചിത്ര, സുജാത തുടങ്ങിയവരുടെ സംഗീതപരിപാടികളിൽ കോറസ് ഗായകനായി ൈകയടി നേടി.
ഏഷ്യാനെറ്റ്, സൂര്യ, കൈരളി, ശാലോം, ദർശന തുടങ്ങിയ ചാനലുകളിലും ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. എം.ജി. ശ്രീകുമാർ, മധു ബാലകൃഷ്ണൻ, കെ.ജി. മാർക്കോസ് എന്നിവർക്ക് ട്രാക്ക് പാടിയിട്ടുണ്ട്. കർത്താവാം മിശിഹ, ഇസ്രായേൽ ഭവനം, സ്വർഗീയ താക്കോൽ, ഒരുമ, ഗ്ലോറിയ തുടങ്ങിയ 10ഒാളം ആൽബങ്ങളിൽ ഗാനങ്ങൾ ആലപിച്ചു. മിശിഹയിലെ ഗാനം ഫേസ്ബുക്കിൽ ഒന്നേകാൽ ലക്ഷം ആളുകൾ കണ്ടു.
ആലാപനത്തോടൊപ്പം സംഗീതസംവിധാനവുമുണ്ട്. റിയാലിറ്റി ഷോകൾ തുടങ്ങുന്നതിനുമുമ്പ് ഗന്ധർവസംഗീതം, സപ്തസ്വരങ്ങൾ തുടങ്ങിയ ചില ടി.വി ചാനലുകളിലെ സംഗീത മത്സര പരിപാടികളിൽ പങ്കെടുത്തു.റിയാദിലെ കിങ് ഫൈസൽ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ സുമി മാത്യു ആണ് ഭാര്യ. ഇവാൻ, സാവിയോ എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.