ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​വേ​ഷ​ണ ബി​രു​ദം ഏ​റ്റു​വാ​ങ്ങി​യ ഡോ. ​ടി.​എ​ൻ. ന​രേ​​ന്ദ്ര വ​ർ​മ

ഡോ. ​ന​രേ​ന്ദ്ര വ​ർ​മ ചോ​ദി​ക്കു​ന്നു; പ​ഠ​ന​ത്തി​നെ​ന്ത്​​ റി​ട്ട​യ​ർ​മെ​ന്റ്​?

ദോ​ഹ: തി​ര​ക്കേ​റി​യ പ്ര​ഫ​ഷ​ന​ൽ ജീ​വി​ത​ത്തി​ൽ​നി​ന്നും റി​ട്ട​യ​ർ​മെൻറും വാ​ങ്ങി, നാ​ട്ടി​ലെ​ത്തി​യാ​ൽ കു​ടും​ബ​ത്തി​നൊ​പ്പം വി​ശ്ര​മ​ജീ​വി​ത​മാ​വും സാ​ധാ​ര​ണ പ്ര​വാ​സി​ക​ളെ​ല്ലാം തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

എ​ന്നാ​ൽ, ഈ ​പ​തി​വ്​ ചി​ന്ത​ക​ളെ തി​രു​ത്തു​ക​യാ​ണ്​ ഒ​ന്ന​ര വ​ർ​ഷം മു​മ്പ്​ ഖ​ത്ത​റി​ൽ​നി​ന്നും വി​ര​മി​ച്ച്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ നി​ല​മ്പൂ​ർ കോ​വി​ല​ക​ത്തെ പി​ന്മു​റ​ക്കാ​ര​നും തൃ​ശൂ​ർ പു​റ​നാ​ട്ടു​ക​ര സ്വ​ദേ​ശി​യു​മാ​യ ന​രേ​ന്ദ്ര വ​ർ​മ. ഖ​ത്ത​റി​ലെ പ്ര​മു​ഖ റീ​​ട്ടെ​യി​ൽ വി​ത​ര​ണ ശൃം​ഖ​ല​യാ​യ ഫാ​മി​ലി ഫു​ഡ്​​സെൻറ​റി​ന്റെ ചീ​ഫ്​ ഫി​നാ​ൻ​ഷ്യ​ൽ ഓ​ഫി​സ​ർ പ​ദ​വി​യി​ൽ നി​ന്നും 73ാം വ​യ​സ്സി​ൽ വി​ര​മി​ച്ച്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ ന​രേ​ന്ദ്ര വ​ർ​മ നേ​രെ പ​റ​ന്നി​റ​ങ്ങി​യ​ത്​ ഗ​വേ​ഷ​ണ പ​ഠ​ന​ങ്ങ​ളു​ടെ തി​ര​ക്കി​ലേ​ക്കാ​യി​രു​ന്നു.

ഇ​ന്ദി​രാ​ഗാ​ന്ധി നാ​ഷ​ന​ൽ ഒാ​പ​ൺ യൂ​നി​വേ​ഴ്​​സി​റ്റി (ഇ​ഗ്​​നോ)​യി​ൽ നേ​ര​ത്തെ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത പി​എ​ച്ച്.​ഡി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ഗ​വേ​ഷ​ണ ബി​രു​ദം സ്വ​ന്ത​മാ​ക്കാ​നു​ള്ള വ​ര​വ്. അ​ങ്ങ​നെ, ഗ​വേ​ഷ​ണ പ്ര​ബ​ന്ധം സ​മ​ർ​പ്പി​ച്ച്, വൈ​വ​യും ഓ​പ​ൺ ഡി​ഫ​ൻ​സും ക​ഴി​ഞ്ഞ്​ 75ാം വ​യ​സ്സി​ൽ ഡോ. ​ടി.​എ​ൻ. ന​രേ​ന്ദ്ര വ​ർ​മ എ​ന്ന പു​തി​യ പേ​രി​ന്റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ്​ ഈ ​മു​ൻ ഖ​ത്ത​ർ പ്ര​വാ​സി.

ഫെ​ബ്രു​വ​രി 20നാ​യി​രു​ന്നു ന്യൂ ഡൽഹിയിൽ നടന്ന ചടങ്ങിൽ 120ഓ​ളം സ​ഹ​ഗ​വേ​ഷ​ണാ​ർ​ഥി​ക​ൾ​ക്കൊ​പ്പം ന​രേ​ന്ദ്ര വ​ർ​മ​യും ത​ന്റെ ഡോ​ക്​​ട​റ​ൽ ബി​രു​ദം ഏ​റ്റു​വാ​ങ്ങി​യ​ത്.

1993 മു​ത​ൽ ഫാ​മി​ലി ഫു​ഡ്​​സെൻറ​റി​ൽ ഫി​നാ​ൻ​ഷ്യ​ൽ മാ​നേ​ജ​റാ​യി ജോ​ലി ചെ​യ്യു​ന്ന ന​രേ​ന്ദ്ര വ​ർ​മ ഖ​ത്ത​റി​ലെ ജോ​ലി​ക്കി​ട​യി​ലാ​യി​രു​ന്നു പി​എ​ച്ച്.​ഡി​ക്കാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്യു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളാ​യി ബാ​ങ്കി​ങ്​ മേ​ഖ​ല​യി​ൽ ​ഉ​ദ്യോ​ഗ​സ്​​ഥ​നും പ​രി​ശീ​ല​ക​നു​മാ​യി പ്ര​വ​ർ​ത്തി​ച്ച അ​ദ്ദേ​ഹം ടൂ​റി​സം ആ​ൻ​ഡ്​ ഹോ​സ്​​പി​റ്റാ​ലി​റ്റി വി​ഭാ​ഗ​ത്തി​ൽ കേ​ര​ള​ത്തി​ലെ ഹോം ​സ്​​​റ്റേ ടൂ​റി​സ​ത്തെ കു​റി​ച്ചാ​യി​രു​ന്നു ഗ​വേ​ഷ​ണ​ത്തി​ന്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്.

2017ൽ ​പി​എ​ച്ച്.​ഡി​ക്ക്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​തു​വെ​ങ്കി​ലും 2020ഓ​ടെ​യെ​ത്തി​യ കോ​വി​ഡ്,​ ഗ​വേ​ഷ​ണ​ത്തി​ന്​ തി​രി​ച്ച​ടി​യാ​യി. ര​ണ്ടു വ​ർ​ഷ​ത്തോ​ളം യാ​ത്ര​യും പ​ഠ​ന​വു​മെ​ല്ലാം മു​ട​ങ്ങി. കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ളെ​ല്ലാം മാ​റി​യ ശേ​ഷ​മാ​യി​രു​ന്നു വീ​ണ്ടും കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ലും ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചും, സ​ഞ്ചാ​രി​ക​ളെ ക​ണ്ടു​മെ​ല്ലാം പ​ഠ​നം തു​ട​ർ​ന്ന​ത്.

ഇ​ഗ്​​നോ​യി​ലെ ടൂ​റി​സം വി​ഭാ​ഗം ഡ​യ​റ​ക്​​ട​ർ ഡോ. ​പ​രി​മി​ത​യും കേ​ര​ള ടൂ​റി​സം ആ​ൻ​ഡ്​ ട്രാ​വ​ൽ സ്​​റ്റ​ഡീ​സ്​ മു​ൻ ഡ​യ​റ​ക്​​ട​ർ ഡോ. ​ബി. വി​ജ​യ​കു​മാ​റും ഗൈ​ഡു​ക​ളാ​യി ഗ​വേ​ഷ​ണ​ത്തെ ന​യി​ച്ചു. ജീ​വി​ത​ത്തി​ന്റെ സാ​യാ​ഹ്​​ന​ത്തി​ൽ ഉ​ന്ന​ത പ​ഠ​ന​ത്തി​നാ​യി ഇ​റ​ങ്ങി​ത്തി​രി​ക്കു​േ​മ്പാ​ൾ പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി ഭാ​ര്യ മ​ല്ലി​ക വ​ർ​മ​യും മൂ​ന്ന്​ മ​ക്ക​ളും ഒ​പ്പം നി​ന്നു.

ഖ​ത്ത​റി​ലെ വി​സ​യു​ടെ കാ​ലാ​വ​ധി തീ​രാ​ൻ ഒ​രു വ​ർ​ഷ​​ത്തോ​ളം ബാ​ക്കി​നി​ൽ​ക്കെ​യാ​യി​രു​ന്നു 2022ൽ ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാ​നാ​യി നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന​ത്. 1969ൽ ​കേ​ര​ള യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ നി​ന്നും ഫി​സി​ക്സി​ൽ ബി​രു​ദം നേ​ടി​യ ന​രേ​ന്ദ്ര വ​ർ​മ 23ാം വ​യ​സ്സി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ്​ ബാ​ങ്കി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചി​രു​ന്നു.

20 വ​ർ​ഷ​ത്തി​ലേ​റെ ബാ​ങ്കി​ൽ ജോ​ലി ചെ​യ്​​ത ശേ​ഷ​മാ​ണ്​ 1993ൽ ​ഖ​ത്ത​റി​ലെ​ത്തു​ന്ന​ത്. ഇ​തി​നി​ട​യി​ൽ വി​വി​ധ ബാ​ങ്കി​ങ്, ടൂ​റി​സം മേ​ഖ​ല​ക​ളി​ലെ ​വി​വി​ധ ഡി​േ​പ്ലാ​മ, സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കോ​ഴ്​​സു​ക​ളും പൂ​ർ​ത്തി​യാ​ക്കി. ഇ​തി​നി​ട​യി​ൽ എം.​ബി.​എ ബി​രു​ദ​വും നേ​ടി.

ദോ​ഹ​യി​ലെ എം.​ഇ.​എ​സ്​ സ്​​കൂ​ളി​ൽ ന​ട​ന്ന ഇ​ഗ്​​നോ വി​ദൂ​ര വി​ദ്യ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ വ​ർ​ഷ​ങ്ങ​ളോ​ളം അ​ധ്യാ​പ​നം ന​ട​ത്തി​യ അ​നു​ഭ​വ​മാ​യി​രു​ന്നു പി​എ​ച്ച്.​ഡി നേ​ടാ​ൻ പ്ര​ചോ​ദ​ന​മാ​യ​തെ​ന്ന്​ തൃ​ശൂ​രി​ലെ വീ​ട്ടി​ലി​രു​ന്ന്​ വ​ർ​മ ‘ഗ​ൾ​ഫ്​ മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു. വ​ലി​യൊ​രു ല​ക്ഷ്യം പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ വീ​ണ്ടും അ​ക്കാ​ദ​മി​ക്​ രം​ഗ​ത്തു​ത​ന്നെ സ​ജീ​വ​മാ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഇ​ദ്ദേ​ഹം. 

Tags:    
News Summary - Dr Narendra Varma asks- What is retirement for education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.