റാ​ഷി​ദ് അ​ഹ​മ്മ​ദ് റാ​ഷി​ദ് അ​ല്‍ സം​ഹ​രി അ​ല്‍ ശം​ലി

100ാം വയസ്സിൽ മരണം; റാഷിദ്​ അൽ സംഹരിയുടെ ജീവിതചര്യ ഇങ്ങനെ...

റാ​സ​ല്‍ഖൈ​മ: ക​ഴി​ഞ്ഞ ദി​വ​സം 100ാം വ​യ​സ്സി​ല്‍ നി​ര്യാ​ത​നാ​യ റാ​സ​ല്‍ഖൈ​മ സ്വ​ദേ​ശി റാ​ഷി​ദ് അ​ഹ​മ്മ​ദ് റാ​ഷി​ദ് അ​ല്‍ സം​ഹ​രി അ​ല്‍ ശം​ലി​യു​ടെ ജി​ജ്ഞാ​സ​യു​ണ​ര്‍ത്തു​ന്ന ജീ​വി​ത​രീ​തി​ക​ള്‍ പ​ങ്കു​വെ​ച്ച് മ​ക​ന്‍ സ​ഈ​ദ് റാ​ഷി​ദ് അ​ല്‍ ശം​ലി. 1923ല്‍ ​ശ​മ​ലി​ൽ ജ​നി​ച്ച സം​ഹ​രി വാ​ദി ഹ​ഖീ​ഖി​ലാ​യി​രു​ന്നു താ​മ​സം.

ഒ​രു​കാ​ല​ത്ത് റാ​സ​ല്‍ഖൈ​മ​യി​ലെ ശ​മ​ലി​ല്‍നി​ന്ന് ഒ​മാ​നി​ലെ ക​സ​ബ് വ​രെ​യും ശ​മ​ലി​ല്‍നി​ന്ന് ദി​ബ്ബ വ​രെ​യും കാ​ല്‍ന​ട​യാ​യി സ്ഥി​ര​മാ​യി പി​താ​വ് യാ​ത്ര ചെ​യ്തി​രു​ന്ന​താ​യി മ​ക​ൻ പ​റ​യു​ന്നു. കാ​ര്‍ഷി​ക​വൃ​ത്തി​യാ​യി​രു​ന്നു ഉ​പ​ജീ​വ​ന​മാ​ര്‍ഗം. ശ​മ​ല്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഫാ​മി​ല്‍ ഈ​ന്ത​പ്പ​ന​ക​ളും പ​ല​ത​രം പ​ച്ച​ക്ക​റി​ക​ളും ഉ​ല്‍പാ​ദി​പ്പി​ച്ചു. പ്ര​കൃ​തി​ദ​ത്ത ഭ​ക്ഷ​ണ രീ​തി​യാ​യി​രു​ന്നു പു​ല​ര്‍ത്തി​യി​രു​ന്ന​ത്. സ്വ​ന്തം ഫാ​മി​ൽ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ഭ​ക്ഷ​ണ​മാ​യി​രു​ന്നു അ​ധി​ക​വും ക​ഴി​ച്ചി​രു​ന്ന​ത്. പു​റ​ത്തു​നി​ന്ന്​ ഭ​ക്ഷ​ണ വ​സ്തു​ക്ക​ൾ വാ​ങ്ങാ​തി​രി​ക്കാ​ൻ പ​ര​മാ​വ​ധി ശ്ര​ദ്ധി​ച്ചു.

ഈ​ത്ത​പ്പ​ഴ​ത്തി​നോ​ടാ​യി​രു​ന്നു കൂ​ടു​ത​ൽ ഇ​ഷ്ടം. പാ​ലും തൈ​രും റൊ​ട്ടി​യും നാ​ട​ൻ മാം​സ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ഷ്ട​വി​ഭ​വ​ങ്ങ​ളാ​യി​രു​ന്നു. 10 വ​ർ​ഷം മു​മ്പു​വ​രെ പ്ര​ഭാ​ത പ്രാ​ര്‍ഥ​ന​ക്ക് ന​ട​ന്ന്​ പ​ള്ളി​യി​ലെ​ത്തു​ക​യും തു​ട​ര്‍ന്ന് തോ​ട്ട​ത്തി​ലെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഓ​രോ ദി​വ​സ​വും ഇ​ത്​ കൃ​ത്യ​മാ​യി പാ​ലി​ച്ചു.

ന​ട​പ്പും കൃ​ഷി​യു​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​ര​ഹ​സ്യം. പ​ഴ​മ​യി​ല്‍നി​ന്ന് ആ​ധു​നി​ക​ത​യി​ലേ​ക്കു​ള്ള യു.​എ.​ഇ​യു​ടെ ചു​വ​ടു​വെ​പ്പി​നൊ​പ്പ​വും അ​ദ്ദേ​ഹ​വും സ​ഞ്ച​രി​ച്ചു. ഭാ​ര്യ​യും ര​ണ്ട് ആ​ണ്‍കു​ട്ടി​ക​ളും ഒ​രു പെ​ണ്‍കു​ട്ടി​യു​മ​ട​ങ്ങി​യ റാ​ഷി​ദ് അ​ഹ​മ്മ​ദ് റാ​ഷി​ദ് അ​ല്‍ സം​ഹ​രി അ​ല്‍ ശം​ലി​യു​ടെ കു​ടും​ബം 46 പേ​ര​ക്കു​ട്ടി​ക​ള്‍കൂ​ടി ഉ​ള്‍പ്പെ​ടു​ന്ന​താ​ണ്.

വാ​ര്‍ധ​ക്യ​സ​ഹ​ജ​മാ​യ അ​സ്വ​സ്ഥ​ത​ക​ളെ​ത്തു​ട​ര്‍ന്ന് ശ​മ​ലി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു മ​ര​ണം. റാ​ഷി​ദ് അ​ഹ​മ്മ​ദി​ന്‍റെ സം​സ്കാ​ര​ച്ച​ട​ങ്ങി​ല്‍ യു.​എ.​ഇ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നു​ള്ള​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Death at age 100; Rashid Al Samhari's life story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.