ശ​രീ​ര​സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​ല്‍ നേ​ട്ട​വു​മാ​യി മ​ല​യാ​ളി

അ​ബൂ​ദ​ബി: ശ​രീ​ര​സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി മ​ല​പ്പു​റം സ്വ​ദേ​ശി ഷാ​ജ​ഹാ​ന്‍ മു​സ്ത​ഫ. ബോ​ഡി ബി​ല്‍ഡേ​ഴ്‌​സ് മ​ത്സ​ര​ത്തി​ലെ 65 കി​ലോ ഭാ​ര​മു​ള്ള മി​സ്റ്റ​ര്‍ യൂ​നി​വേ​ഴ്‌​സ് വി​ഭാ​ഗ​ത്തി​ലാ​ണ് ഷാ​ജ​ഹാ​ന്‍റെ നേ​ട്ടം. ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ഫി​റ്റ്‌​ന​സ് ആ​ൻ​ഡ്​ ബോ​ഡി ബി​ല്‍ഡി​ങ് (ഐ.​എ​ഫ്.​ബി.​ബി), അ​ബൂ​ദ​ബി സ്‌​പോ​ര്‍ട്‌​സ് ഫി​റ്റ്‌​ന​സ് എ​ക്‌​സ്‌​പോ​യി​ലാ​ണ് 18 പേ​രെ പി​ന്നി​ലാ​ക്കി ഷാ​ജ​ഹാ​ന്‍ ഒ​ന്നാ​മ​നാ​യ​ത്.

സ്വ​ര്‍ണ മെ​ഡ​ലും സ​ര്‍ട്ടി​ഫി​ക്ക​റ്റു​മാ​ണ് സ​മ്മാ​നം. അ​ബൂ​ദ​ബി അ​ഡ്‌​നെ​ക്കി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ 38 രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള​വ​ര്‍ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ല്‍ മാ​റ്റു​ര​ച്ചു. മു​മ്പ് അ​ബൂ​ദ​ബി​യി​ല്‍ ന​ട​ന്ന യു.​എ.​ഇ ഓ​പ​ണ്‍ ബോ​ഡി ബി​ല്‍ഡി​ങ് ചാ​മ്പ്യ​ന്‍ഷി​പ് 70 കി​ലോ ഭാ​ര​മു​ള്ള വി​ഭാ​ഗ​ത്തി​ല്‍ സെ​ക്ക​ൻ​ഡ്​ റ​ണ്ണ​റ​പ്പാ​യി​രു​ന്നു.

15 വ​ര്‍ഷ​മാ​യി അ​ബൂ​ദ​ബി​യി​ലു​ള്ള ഷാ​ജ​ഹാ​ന്‍ കാ​യി​ക പ​രി​ശീ​ല​ക​നാ​യാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. മ​ല​പ്പു​റം താ​നൂ​ര്‍ കാ​ളാ​ട് പ​ന്താ​ര​ന്‍റ​ക​ത്ത് പ​രേ​ത​നാ​യ മു​സ്ത​ഫ​യു​ടെ​യും ഖ​ദീ​ജ​യു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഹൈ​റു​ന്നി​സ. മ​ക്ക​ള്‍: മെ​ഹ്‌​റ ഫാ​ത്വി​മി, മെ​ഹ്ദി​യ ഫാ​ത്വി​മ.

Tags:    
News Summary - body show-u.a.e

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT