പൂക്കോട്ടുംപാടത്തെത്തിയ സൈക്കിൾ യാത്രികരായ റനീഷ്, നിജിൻ
പൂക്കോട്ടുംപാടം: നിർധനർക്ക് വീട് നിർമിക്കാൻ ഒരു രൂപ ചലഞ്ചുമായി സൈക്കിളിൽ ഇന്ത്യ ചുറ്റുന്ന യുവാക്കൾ അമരമ്പലത്ത് എത്തി. വയനാട് സ്വദേശി റനീഷും സുഹൃത്ത് കോഴിക്കോട് സ്വദേശി നിജിനുമാണ് സൈക്കിളിൽ രൂപമാറ്റം നടത്തി ഭാരതപര്യടനം നടത്തുന്നത്. 380 ദിവസം മുമ്പാണ് ഇവർ യാത്ര തിരിച്ചത്. ആദ്യ ഘട്ടത്തിൽ കേരളത്തിലെ വിവിധ ജില്ലകളിലൂടെയാണ് ഇവരുടെ പര്യടനം.
തുടർന്ന് മറ്റു സംസ്ഥാനങ്ങളിലൂടെ പര്യടനം നടത്തും. നാട്ടുകാരിൽ നിന്ന് ലഭിക്കുന്ന ചെറിയ സഹായങ്ങൾ ഉപയോഗിച്ച് വയനാട്ടിലെ നിർധനരായ അഞ്ച് കുടുംബത്തിന് വീട് ഒരുക്കാൻ സ്ഥലം വാങ്ങിയതായി റനീഷും നിജിനും പറഞ്ഞു.
ഈ സ്ഥലത്ത് വീടൊരുക്കുന്നത് വരെ യാത്ര തുടരാനാണ് തങ്ങളുടെ ഉദ്ദേശമെന്ന് യാത്രികർ പറഞ്ഞു. ഞായറാഴ്ച വയനാട്ടിൽനിന്നും തുടങ്ങി തിങ്കളാഴ്ച ജില്ലയിലെ വഴിക്കടവ്, എടക്കര, കരുളായി, പൂക്കോട്ടുംപാടം, കാളികാവ്, വണ്ടൂർ, മഞ്ചേരി ഭാഗങ്ങളിലൂടെയായിരുന്നു യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.