‘ദേശി’ സ്റ്റൈലിൽ ആസ്ട്രേലിയ ഹൈകമീഷണർ

ഇത് നിക്കോളാസ് മക്കഫ്രി, ഇന്ത്യയിലെ ആസ്‌ട്രേലിയയുടെ പുതിയ ഡെപ്യൂട്ടി ഹൈകമീഷണർ. ഇന്ത്യൻ തെരുവിൽ ഓട്ടോറിക്ഷ ഓടിക്കുന്ന നിക്കോളാസ് മക്കഫ്രിയുടെ ചിത്രം ഇപ്പോൾ വൈറലാണ്. ആസ്ട്രേലിയൻ ഹൈകമീഷണറുടെ ഔദ്യോഗിക ‘എക്സ്’ പേജിലാണ് ഓട്ടോ ഓടിക്കുന്ന വിഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ സാമൂഹിക മാധ്യമങ്ങൾ അത് ഏറ്റെടുത്തു.

ഇന്ത്യയിൽ ജോലി ചെയ്യാനുള്ള താൽപര്യവും ഇഷ്ടവും പ്രകടിപ്പിച്ച അദ്ദേഹം ‘നമസ്‌തേ’ എന്നുപറഞ്ഞാണ് സംസാരിച്ചുതുടങ്ങിയത്. പിന്നാലെ ഇന്ത്യൻ സംസ്കാരത്തോടും ആളുകളോടും ഭക്ഷണത്തോടുമുള്ള ഇഷ്ടവും തുറന്നുപറഞ്ഞു. ഹിന്ദി ഭാഷ താൻ പഠിച്ചെടുക്കുമെന്ന ആത്മവിശ്വാസവും മക്കഫ്രി പങ്കുവെച്ചു.

Tags:    
News Summary - Australia High Commissioner in 'Desi' style

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.