ഡെലിവറി ബോയ്സിെൻറ സൈക്കിളുമായി അജ്മൽ ദുബൈ റൈഡിനെത്തിയപ്പോൾ
ശൈഖ് സായിദ് റോഡിൽ നിരത്തിലിറങ്ങിയ ലക്ഷങ്ങൾ വിലമതിക്കുന്ന സൈക്കിളുകൾക്കിടയിൽ ചെറിയൊരു പെട്ടിയും കെട്ടിവെച്ച് ഡെലിവറി ബോയ്സിെൻറ സാധാരണ സൈക്കിളുമുണ്ടായിരുന്നു. പച്ചക്കറിയും പഴങ്ങളും കുപ്പിവെള്ളവുമടങ്ങിയ പെട്ടിക്കൊപ്പം ഒരു പ്ലക്കാർഡ് കൂടി ചേർത്തുവെച്ചിരുന്നു. അതിൽ ഇങ്ങനെ എഴുതി
''മഹാമാരിയുടെ കാലത്ത് അധികസേവനം ചെയ്ത ഗ്രോസറികളിലെ ഡെലിവറി ബോയ്സിന് ഈ ദുബൈ റൈഡ് സമർപ്പിക്കുന്നു. അറിയപ്പെടാതെ പോയ ഹീറോകൾക്ക് എെൻറ സല്യൂട്ട്...''കാസർകോട് സ്വദേശിയും മാരത്തൺ ഓട്ടക്കാരനുമായ അജ്മൽ പോയക്കര മെഹ്മൂദാണ് ഡെലിവറി ബോയ്സിന് നന്ദി അറിയിക്കാൻ അവരുടെ സൈക്കിളുമായി ദുബൈ റൈഡിനെത്തിയത്.
ലോക്ഡൗൺ കാലത്ത് എല്ലാവരും അകത്ത് കയറിയിരുന്ന സമയത്ത് തെരുവിലിറങ്ങി ഏറ്റവും വലിയ റൈഡ് നടത്തിയ ഡെലിവറി ബോയ്സിന് നന്ദി അറിയിക്കുക എന്ന കടമയാണ് താൻ നിർവഹിച്ചതെന്ന് അജ്മൽ പറയുന്നു. കോവിഡിനെതിരെ പടപൊരുതിയ പലരും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി. എന്നാൽ, ഡെലിവറി ബോയ്സിനെ ആരും ആഘോഷിച്ചതായി കണ്ടില്ല. അതിനാലാണ് താൻ വ്യത്യസ്തമായ വഴി തെരഞ്ഞെടുത്തതെന്ന് അജ്മൽ വ്യക്തമാക്കി.
സ്വകാര്യ കമ്പനിയിലെ ഡെപ്യൂട്ടി േപ്രാജക്ട് മാനേജറായ അജ്മൽ ഭാര്യ സബ ഫിർദൗസുമൊത്താണ് ശൈഖ് സായിദ് റോഡിൽ റൈഡിനെത്തിയത്. ദീർഘദൂര മാരത്തണുകളിലെ സ്ഥിരം സാന്നിധ്യമാണ് അദ്ദേഹം. മുമ്പും തെൻറ ഓട്ടങ്ങളിൽ സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങൾ അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. ദുബൈ അൽഖൈൽ ഹൈറ്റ്സിലാണ് താമസം. വീട്ടിൽ സ്ഥിരമായി ഗ്രോസറിയുമായി വരുന്നവരുടെ സൈക്കിളാണ് അദ്ദേഹം റൈഡിനുപയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.