അബ്ദുല്ല
മാണിക്കോത്ത്
അജ്മാന്: 1988 ഫെബ്രുവരി അഞ്ചിനാണ് കോഴിക്കോട് ജില്ലയിലെ വടകര മേമുണ്ട സ്വദേശി അബ്ദുല്ല മാണിക്കോത്ത് പ്രവാസം തുടങ്ങുന്നത്. നാട്ടിൽ സിറാജ് ദിനപത്രത്തിന്റ വടകര ലേഖകനായിരിക്കുമ്പോഴാണ് ആദ്യമായി ഗള്‍ഫിലേക്ക് വരുന്നത്. കുറച്ചു കാലം ഫ്രീ ലാൻഡ്സ് ആയി ജോലി ചെയ്തു. ശേഷം ഷാർജ സീപോർട്ടിൽ ഗൾഫ് അഗ്രികൾച്ചർ ആൻഡ് ഡെവലപ്മെന്റ് എന്ന കമ്പനിയിൽ പത്തു വർഷത്തോളം ജോലി ചെയ്തു.
കമ്പനി അടച്ചു പൂട്ടിയപ്പോൾ നാട്ടിലേക്ക് തിരിച്ചു പോയി. കുറച്ചു കാലത്തിനുശേഷം വീണ്ടു തിരിച്ചുവന്നു. ഒരു കാർ പാർക്കിങ്ങിൽ മൂന്ന് വർഷം ജോലി ചെയ്തു. പിന്നീടാണ് ഷാര്‍ജ ഇന്ത്യന്‍ സ്കൂളില്‍ ജോലിക്ക് കയറുന്നത്. ഇപ്പോൾ 13 വർഷത്തോളമായി ഷാർജ ഇന്ത്യൻ സ്കൂൾ ജീവനക്കാരനാണ്. നാട്ടിൽ നിന്നുള്ള പൊതു പ്രവർത്തനം ഇവിടെയും തുടരാൻ പറ്റി എന്നത് ഏറെ സന്തോഷം നൽകിയതായി ഇദ്ദേഹം സ്മരിക്കുന്നു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ മെംബറായിരുന്നു. അസോസിയേഷന്റെ ലിറ്റററി കമ്മിറ്റി, ലൈബ്രററി കമ്മിറ്റി, കൾചറർ കമ്മിറ്റി എന്നിവയിൽ അംഗമായിട്ടുണ്ട്. ദീർഘകാലം ഷാർജ കെ.എം.സി.സി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി, യു.എ.ഇ കെ.എം.സി.സി കുറ്റിയാടി മണ്ഡലം ട്രഷറര്‍, രണ്ടര പതിറ്റാണ്ടുകാലം ഷാർജ കെ.എം.സി.സി സംസ്ഥാന പ്രവർത്തക സമിതി അംഗം, കേന്ദ്ര കൗൺസിൽ മെമ്പർ എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഷാർജ വടകര എന്‍.ആര്.ഐ ഫോറം ഫൗണ്ടർ ജനറൽ സെക്രട്ടറി, വടകര എന്‍.ആര്.ഐ ഫോറം യു.എ.ഇ സെൻട്രൽ കമ്മിറ്റി ട്രഷറർ എന്നീ നിലയിലും പ്രവർത്തിച്ചു. വില്യാപ്പള്ളി തണൽ ഡയാലിസ് സെന്റർ യു.എ.ഇ കമ്മിറ്റി ജനറൽ സെക്രട്ടറിയാണിപ്പോൾ. 29 വർഷം യു.എ.ഇ മേമുണ്ട മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയായും ഇപ്പോൾ പ്രസിഡന്റായും പ്രവർത്തിക്കുന്നു. ഭാര്യ: റുഖിയ. മക്കൾ : അബ്ദുൽ ബാസിത് (ഹമദ് ഹോസ്പിറ്റൽ ഖത്തർ), അബ്ദുൽ റകീബ് (ബിസിനസ്), അഹമ്മദ് നബിൽ (ഗ്രാഫിക് ഡിസൈനർ), ഫിദ ഷെറിൻ (യൂനിയൻ സെക്രട്ടറി എം.ഇ.എസ് കോളജ് വടകര).
ഷാർജ ഇന്ത്യൻ സ്കൂൾ നോൺ ടീച്ചിങ് സ്റ്റാഫിന്റെ ആഭിമുഖ്യത്തില്‍ അബ്ദുല്ല മാണിക്കോത്തിന് ഊഷ്മളമായ യാത്ര യയപ്പ് നൽകി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് വൈ.എ റഹീം ഉപഹാരവും രാധാകൃഷ്ണന് സ്നേഹോപഹാരവും കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.