ആൾക്കൂട്ടത്തിനൊപ്പവും തനിയെയും നടന്നൊരാൾ

ആ​ല​പ്പു​ഴ: ആ​ല​പ്പി ബെ​ന്നി ജീ​വി​തം തു​ട​ങ്ങി​യ​ത്​ ആ​ൾ​ക്കൂ​ട്ട​ത്തി​നൊ​പ്പ​മാ​യി​രു​ന്നു. നി​റ​ഞ്ഞ​വേ​ദി​ക​ളി​ൽ ജീ​വി​ത​ത്തി​ന്‍റെ വ്യ​ത്യ​സ്ത​ഭാ​വ​ങ്ങ​ളു​മാ​യും മ​നം​കു​ളി​ർ​ക്കും ഗാ​ന​മാ​ധു​രി​യു​മാ​യും അ​ദ്ദേ​ഹം അ​ര​ങ്ങേ​റി​ക്കൊ​ണ്ടി​രു​ന്നു. പ​ക​ർ​ന്നാ​ടി​യ വേ​ഷ​ങ്ങ​ളി​ലേ​തോ ഒ​ന്നു​പോ​ലെ​യാ​യി ജീ​വി​താ​ന്ത്യം. ആ​ഗ്ര​ഹ​ങ്ങ​ളും വേ​ദ​ന​ക​ളും പ​ങ്കു​വെ​ക്കാ​ൻ​പോ​ലും ആ​രു​മി​ല്ലാ​തെ ത​നി​ച്ചാ​യി​രു​ന്നു കു​റെ നാ​ളു​ക​ളാ​യി.

17-ാം വ​യ​സ്സ്​ മു​ത​ലാ​ണ്​ വേ​ദി​ക​ളി​ൽ ക​യ​റി തു​ട​ങ്ങി​യ​ത്. ആ​ദ്യ​കാ​ല​ത്ത്​ സം​ഗീ​ത​ത്തി​ലാ​യി​രു​ന്നു താ​ൽ​പ​ര്യം. പി​ന്നീ​ട്​ നാ​ട​ക ന​ട​നാ​യി. പ്ര​മു​ഖ തി​യ​റ്റേ​ഴ്​​സു​ക​ളി​ലെ പ്ര​ധാ​ന ന​ട​നാ​യി. വ്യ​ത്യ​സ്ത​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച ബെ​ന്നി​യെ ഒ​പ്പം കൂ​ട്ടാ​ൻ നാ​ട​ക​സം​ഘ​ങ്ങ​ൾ മ​ത്സ​രി​ച്ചി​രു​ന്നു. ഇ​തി​നി​ടെ തു​ട​ർ​ച്ച​യാ​യി നേ​രി​ട്ട ദു​ര​ന്ത​ങ്ങ​ൾ ജീ​വി​തം ഉ​ല​ച്ചു​ക​ള​ഞ്ഞു. സം​ഗീ​ത​ത്തോ​ടു​ള്ള അ​ട​ങ്ങാ​ത്ത അ​ഭി​നി​വേ​ശം, വീ​ണി​ട​ത്തു​നി​ന്ന്‌ പി​ടി​ച്ചെ​ഴു​ന്നേ​ൽ​ക്കു​ള്ള ശ​ക്തി​യാ​യെ​ങ്കി​ലും രോ​ഗ​ങ്ങ​ൾ വി​ടാ​തെ പി​ന്തു​ട​ർ​ന്നി​രു​ന്നു.

15 വർഷം മു​മ്പ് രോ​ഗ​ബാ​ധി​ത​നാ​യി പാ​ലാ മ​രി​യ​ൻ സ​ദ​നി​ലെ​ത്തി​യ ബെ​ന്നി ഒ​ന്ന​ര​വ​ര്‍ഷ​ത്തോ​ളം അ​വി​ടെ അ​ന്തേ​വാ​സി​യാ​യി ക​ഴി​ഞ്ഞു. എം.​ജി. സോ​മ​ന്‍, ബ്ര​ഹ്മാ​ന​ന്ദ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ക്കൊ​പ്പം തോ​പ്പി​ല്‍ രാ​മ​ച​ന്ദ്ര​ന്‍പി​ള്ള​യു​ടെ കാ​യം​കു​ളം കേ​ര​ള തി​യ​റ്റേ​ഴ്‌​സി​ലൂ​ടെ​യാ​ണ് നാ​ട​ക​രം​ഗ​ത്തെ​ത്തി​യ​ത്. പി​ന്നീ​ട് സെ​യ്ത്താ​ന്‍ ജോ​സ​ഫി​ന്റെ ആ​ല​പ്പി തി​യ​റ്റേ​ഴ്‌​സ്, കാ​യം​കു​ളം പീ​പ്പി​ള്‍ തി​യ​റ്റേ​ഴ്‌​സ്, കൊ​ല്ലം യൂ​നി​വേ​ഴ്‌​സ​ല്‍ തു​ട​ങ്ങി​യ സ​മി​തി​ക​ളി​ലൂ​ടെ നാ​ട​ക​ങ്ങ​ളി​ല്‍ ശ്ര​ദ്ധേ​യ​വേ​ഷ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. സെ​ബാ​സ്റ്റ്യ​ന്‍ കു​ഞ്ഞു​കു​ഞ്ഞ് ഭാ​ഗ​വ​ത​രാ​ണ് നാ​ട​ക​ഗാ​ന​രം​ഗ​ത്തേ​ക്ക് ബെ​ന്നി​യെ എ​ത്തി​ച്ച​ത്.

1996 മാ​ര്‍ച്ച് 10ന്​ ​തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട്ട് നാ​ട​കം ക​ഴി​ഞ്ഞ് കൊ​ല്ല​ത്തേ​ക്ക് വ​രും വ​ഴി കൊ​ട്ടി​യം മേ​വ​റ​ത്തു​വെ​ച്ച് നാ​ട​ക​വ​ണ്ടി ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബെ​ന്നി​യു​ടെ ഇ​ട​തു​കാ​ല്‍, മു​ട്ടി​നോ​ട് ചേ​ര്‍ത്തു മു​റി​ച്ചു മാ​റ്റേ​ണ്ടി​വ​ന്നു. ശ​രീ​ര​ത്തെ​യും മ​ന​സ്സി​നെ​യും ഒ​രു​പോ​ലെ ത​ക​ര്‍ത്ത ആ ​ദു​ര​ന്ത​ത്തെ തു​ട​ര്‍ന്ന് നാ​ട​ക വേ​ദി​യോ​ട് എ​ന്നെ​ന്നേ​ക്കു​മാ​യി ബെ​ന്നി വി​ട​പ​റ​ഞ്ഞു. തു​ട​ര്‍ന്ന് ഭ​ക്തി​സം​ഗീ​ത മേ​ഖ​ല​യി​ലേ​ക്ക് തി​രി​ഞ്ഞു.

അ​ഞ്ഞൂ​റോ​ളം ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന​ങ്ങ​ള്‍ക്ക് സം​ഗീ​തം പ​ക​ര്‍ന്നു. നൂ​റി​ല​ധി​കം നാ​ട​ക ഗാ​ന​ങ്ങ​ള്‍ക്കും ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന​ങ്ങ​ളു​മ​ട​ക്കം നി​ര​വ​ധി ആ​ല്‍ബ​ങ്ങ​ള്‍ക്കും സം​ഗീ​ത സം​വി​ധാ​നം നി​ര്‍വ​ഹി​ച്ചു. ന​ട​ന്‍ മോ​ഹ​ന്‍ലാ​ല്‍ ആ​ദ്യ​മാ​യി പാ​ടി​യ ക്രി​സ്തീ​യ ഭ​ക്തി​ഗാ​നം ബെ​ന്നി​യു​ടേ​താ​ണ്. സം​ഗീ​ത​സം​വി​ധാ​യ​ക​നാ​യ ശ​ര​ത് ഉ​ള്‍പ്പെ​ടെ നി​ര​വ​ധി പ്ര​മു​ഖ​ര്‍ ബെ​ന്നി​യു​ടെ ശി​ഷ്യ​ന്മാ​രാ​യു​ണ്ട്. നാ​ട​ക വേ​ദി​ക​ളോ​ട്​ വി​ട​പ​റ​ഞ്ഞ ശേ​ഷം ഗാ​ന​മേ​ള ട്രൂ​പ്പു​ക​ളി​ൽ ഗാ​യ​ക​നാ​യി നി​റ​ഞ്ഞ വേ​ദി​ക​ളി​ൽ വീ​ണ്ടും സ​ജീ​വ​മാ​യി. ഗാ​ന​മേ​ള​ക​ളി​ൽ ത​ന്‍റെ സ്വ​ര​മാ​ധു​രി​യി​ലൂ​ടെ സ​ദ​സ്സി​ന്‍റെ ഹ​ർ​ഷാ​ര​വം ഏ​റെ പ​ടി​ച്ചു​പ​റ്റി. കാ​ൽ ന​ഷ്ട​മാ​യ​തി​നാ​ലും രോ​ഗ​ങ്ങ​ളാ​ലും അ​തും തു​ട​രാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്​ ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന​ങ്ങ​ൾ ചി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​ലേ​ക്ക്​ തി​രി​ഞ്ഞ​ത്.

ന​ട​നാ​യും സം​ഗീ​ത​ജ്ഞ​നാ​യും പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന്‍റെ തി​ര​ക്കി​നി​ട​യി​ൽ വി​വാ​ഹം ക​ഴി​ച്ചി​രു​ന്നി​ല്ല. അ​ത്​ ജീ​വി​ത​ത്തി​ൽ വ​ലി​യ ഒ​റ്റ​പ്പെ​ട​ലി​ന്​ കാ​ര​ണ​മാ​യ​താ​യി അ​ദ്ദേ​ഹം അ​വ​സാ​ന കാ​ല​ത്ത്​ പ​റ​യു​മാ​യി​രു​ന്നു. എ​ങ്കി​ലും ഒ​രി​ട​ത്തും പ​ത​റി​പ്പോ​കു​ന്ന​താ​യി​രു​ന്നി​ല്ല പ്ര​കൃ​തം. കാ​ൽ മു​റി​ച്ച​തി​നു പി​ന്നാ​ലെ രോ​ഗ​ങ്ങ​ളും കൂ​ട്ടു​കാ​രാ​യി എ​ത്തി​യ​പ്പോ​ഴും നി​ശ്ച​യ​ദാ​ർ​ഢ്യം കൈ​മു​ത​ലാ​ക്കി​യാ​ണ്​ മു​ന്നോ​ട്ട്​ പോ​യ​ത്​. 

Tags:    
News Summary - A man who walked with the crowd and by himself

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.