സമയം നഷ്ടമാകുന്നത് മാത്രമല്ല, പങ്കാളിയെ നിങ്ങൾ എത്രമാത്രം വില കൽപിക്കുന്നു എന്നതുകൂടിയാണ് വൈകി വരുമ്പോൾ തെളിയുന്നത്. തൊഴിലിടത്തിൽ സമയനിഷ്ഠയുടെ പ്രധാന്യം പറയണ്ടേതില്ല. എന്നാൽ, വ്യക്തി ബന്ധങ്ങളിൽ, പ്രത്യേകിച്ച് പങ്കാളികൾ തമ്മിലുള്ള സ്വരച്ചേർച്ചക്ക് സമയനിഷ്ഠ എത്രമാത്രം അനിവാര്യമാണെന്ന് പറയുകയാണ് ലൈഫ് കോച്ചുമാരും റിലേഷൻഷിപ് മെന്റർമാരും.
പറഞ്ഞ സമയം പാലിക്കാതെ വരുന്നത് ആവർത്തിക്കുമ്പോൾ, പങ്കാളി നിരന്തരം ചൂണ്ടിക്കാണിച്ചിട്ടും അവഗണിക്കുന്നത് പരസ്പര വിശ്വാസം നഷ്ടപ്പെടുത്തുമെന്ന് പറയുന്നു, ‘ദ എലഗൻസ് അഡ്വൈസർ’ സ്ഥാപക ഡോ. എലിസബത്ത്. ഇത് സത്യസന്ധതയുടെ കൂടി കാര്യമാണെന്നും അവർ മുന്നറിയിപ്പ് നൽകുന്നു. മറ്റൊരാളുടെ മാത്രമല്ല നിങ്ങളുടെ കൂടി വൈകാരിക ഊർജം തകർക്കുന്ന മോശം ശീലമാണിത്. സ്വന്തത്തോട് ചെയ്യുന്ന ബഹുമാനക്കുറവ് കൂടിയാണ്.
ബന്ധങ്ങളിലിത്, നിശ്ശബ്ദമെങ്കിലും വളരെ ശക്തിയുള്ള ആശയവിനിമയ രൂപമാണ്. വാക്കു പാലിക്കാൻ കഴിയാതെ വരുന്നത് സ്വന്തത്തെ വില കുറക്കുന്നതിന് സമമാണ്. ഇത് മാനസിക സമ്മർദത്തിലേക്കും ആധിയിലേക്കും ബന്ധങ്ങളിലെ ഊഷ്മളതാ നഷ്ടത്തിലേക്കും നയിക്കുമെന്നും അവർ കൂട്ടിച്ചേർക്കുന്നു.
സമയം നഷ്ടമാകുന്നത് മാത്രമല്ല, മറ്റൊരാളെ നിങ്ങൾ എത്രമാത്രം വില കൽപിക്കുന്നു എന്നതുകൂടിയാണ് വൈകി വരുമ്പോൾ തെളിയുന്നതെന്ന് പറയുന്നു, റിലേഷൻഷിപ് കൗൺസലർ രുചി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.