ഭീമൻ സമൂസയുമായി ലണ്ടൻ ലോക റെക്കോർഡിൽ VIDEO

ലണ്ടൻ: ഏഷ്യൻ വിഭവമായ സമൂസ ഉണ്ടാക്കി ലണ്ടൻ ടീം ലോക റെക്കോർഡിട്ടു. 153.1കിലോഗ്രാം ഭാരമുളള സമൂസയാണ്​ ലണ്ടൻ സംഘം നിർമിച്ചത്​. യു.​െകയി​െല മുസ്​ലിം സഹായ സന്നദ്ധ സംഘടനയാണ്​ സമൂസ നിർമിച്ചത്​. കിഴക്കൻ ലണ്ടനിലെ പള്ളിയിൽ വെച്ചായിരുന്നു നിർമാനം. പ്രത്യേകം തയാറാക്കിയ ചെരുവത്തിലിട്ടാണ്​ പൊരിച്ചെടുത്തത്​. 

കമ്പിവലയിൽ വച്ചാണ്​ സമൂസ  നിർമിച്ചത്​. പിന്നീട്​ അത് ​എണ്ണയിലിറക്കി പൊരിച്ചെടുത്തു. 15മണിക്കൂർ സമയമെടുത്ത്​ 12പേർ ചേർന്നാണ്​ സമൂസ നർമിച്ചത്​. 26കാരനായ ഫരീദ്​ ഇസ്​ലാമാണ്​ പദ്ധതിയുടെ സംഘാടകൻ. 

ഗിന്നസ്​ അധികൃതർ സമൂസ പരിശോധിച്ചു. ഗിന്നസ്​ റെക്കോർഡ്​ നേടണമെങ്കിൽ സമൂസ ത്രികോണാകൃതിയിലായിരിക്കണം. ധാന്യമാവ്​, ഉരുളക്കിഴങ്ങ്​, ഉള്ളി, കടല എന്നിവ അടങ്ങിയിരിക്കണം. പൊരിച്ചെടുക്കണം. വേവിച്ചശേഷവും രൂപം നഷ്​ടമാകരുത്​ തുടങ്ങിയവ ഗിന്നസ്​ റിക്കോർഡിന്​ പരിഗണിക്കാൻ ആവശ്യമാണ്​.

ലണ്ടൻ സംഘം നിർമിച്ച ഭീമൻ സമൂസക്ക്​ പൊരിച്ചെടുത്ത ശേഷവും രുപ നഷ്​ടം സംഭവിച്ചിട്ടില്ല. മുഴുവൻ ഭക്ഷിക്കാൻ കഴിയുന്നതാകണമെന്ന നിബന്ധനയും ഇത്​ പാലിച്ചിട്ടുണ്ട്​. ദരിദ്രരായ നാട്ടുകാർക്ക്​ സമൂസ വിതരണം ചെയ്യുമെന്ന്​ നിർമാതാക്കൾ അറിയിച്ചു.  

Tags:    
News Summary - World's Largest Samoosa - Lifestyle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT