Posted On
date_range Updated On
date_range തിന ദോശ
ചെറുധാന്യങ്ങള്‍ക്ക് പോഷക ഗുണമേറെയാണ്. പനിക്കുള്ള നല്ലൊരു മരുന്നാണ് തിന. അരിയേക്കാള്‍ നൂറുമടങ്ങ് പ്രോട്ടീനും 500 മടങ്ങ് മിനറലുകളും 400 മടങ്ങ് ഇരുമ്പും അടങ്ങിയ തിന വിറ്റാമിന്‍ ബി1, ബി2 തുടങ്ങി ഒട്ടേറെ സൂക്ഷ്മ പോഷകങ്ങളുടെ കലവറയാണ്. തിന കൊണ്ട് ദോശ പാകം ചെയ്യുന്നതിന്‍റെ കുറിപ്പ് താഴെ വിവരിക്കുന്നു...
തിനദോശ
ചേരുവകൾ:
- തിന- രണ്ടു കപ്പ്
- കടലപ്പരിപ്പ്- രണ്ട് ടേബ്ള്‍ സ്പൂണ്‍
- ഉഴുന്നു പരിപ്പ് - 1 കപ്പ്
- ഉലുവ- 1 നുള്ള്
- എണ്ണ- ദോശക്കല്ലില്‍ പുരട്ടാന്‍
- ഉപ്പ്-കുറച്ച്
പാകം ചെയ്യുന്നവിധം:
ഉഴുന്നുപരിപ്പും കടലപ്പരിപ്പും തിനയും കഴുകി വൃത്തിയാക്കി വെവ്വേറെ നാല് മണിക്കൂര്‍ കുതിരാന്‍ വെക്കുക. ഉലുവ തിനയോടൊപ്പം കുതിര്‍ക്കാം. ഇവ വെവ്വേറെ അരച്ചശേഷം ഒന്നിച്ചുചേര്‍ത്ത് നന്നായി ഇളക്കി ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് പുളിക്കാന്‍ വെക്കുക. 10-12 മണിക്കൂറിന് ശേഷം ദോശമാവ് പാകത്തിനുവേണ്ട വെള്ളവും ചേര്‍ത്ത് രുചികരമായ ദോശ ഉണ്ടാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.