Posted On
date_range Updated On
date_range 'സാമ്പാർ പൊടി' ഇനി വീട്ടിൽ അനായാസം തയാറാക്കാം
ചേരുവകൾ
ഉണക്കമല്ലി - ¼ കപ്പ്
പരിപ്പ് – 1/2 കപ്പ്
വറ്റൽ മുളക് – 12 എണ്ണം
ഉഴുന്നു പരിപ്പ് – 1/2 കപ്പ്
ജീരകം - 2 ടീസ്പൂൺ
കായപ്പൊടി – 2 ടീസ്പൂൺ
ഉലുവ – 1 ടീസ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
നല്ലെണ്ണ - 1 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് മല്ലി, പരിപ്പ്, വറ്റൽ മുളക്, ഉഴുന്നു പരിപ്പ്, നല്ലെണ്ണ, ജീരകം, കായപ്പൊടി, ഉലുവ ,കറിവേപ്പില എന്നിവ ചേർത്ത് നന്നായി വറുക്കുക. തണുത്ത ശേഷം മിക്സിയില്‍ ഇട്ട് പൊടിച്ച് കുപ്പിയിൽ അടച്ചു സൂക്ഷിക്കാം. ഒരു മാസം വരെ കേടു കൂടാതിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.