Posted On
date_range Updated On
date_range ഗുലാബ് ജാമുന്‍
ചേരുവകൾ:
- റവ, ഖോവ -500 ഗ്രാം വീതം
- ബദാം അരച്ചത് -100 ഗ്രാം
- ഫ്രഷ് ക്രീം -ഒരു കപ്പ്
- പഞ്ചസാര -നാല് കപ്പ്
- നെയ്യ് -വറുക്കാന്‍
തയാറാക്കുന്ന വിധം:
റവയും ഖോവയും ബദാം അരച്ചതും തമ്മില്‍ യോജിപ്പിക്കുക. ഒരു ടേബ്ള്‍ സ്പൂണ്‍ നെയ്യൊഴിച്ച് ഇളം ബ്രൗണ്‍ നിറമാകുംവരെ വറുക്കുക. വാങ്ങിവെക്കുക. ഫ്രഷ്ക്രീം ചേര്‍ത്ത് നല്ല മയമാകുംവരെ കുഴക്കുക. ചെറു ഉരുളകളാക്കി ചൂടെണ്ണയില്‍ വറുത്ത് ബ്രൗണ്‍ നിറമാക്കി കോരുക.
സിറപ്പ് തയാറാക്കാന്‍:
രണ്ടു കപ്പ് പഞ്ചസാരയും രണ്ടു കപ്പ് വെള്ളവും ചേര്‍ത്ത് തിളപ്പിച്ച് ചൂടുവെള്ളത്തിലിട്ട് കുതിര്‍ത്ത് കുങ്കുമപ്പൂവും ചേര്‍ക്കുക. ഒരു നൂല്‍പരുവമുള്ള പാനിയിലേക്ക് വറുത്ത് ബ്രൗണ്‍ നിറമാക്കിയ ഉരുളകള്‍ ചേര്‍ക്കുക. കുറച്ച് പാനിയും ഒരു ഗുലാബ് ജാമുനും വീതം ഓരോ ബൗളുകളിലേക്കായി പകര്‍ന്ന് വിളമ്പുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.