പടവലങ്ങ ഫിഷ് കട് ലറ്റ്

ചേരുവകൾ:

  • പടവലങ്ങ -1 വട്ടത്തിലരിഞ്ഞത്
  • ദശക്കട്ടിയുള്ള മീൻ -4 കഷ്ണം
  • സവാള -3 എണ്ണം
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -2 ടീസ്പൂൺ
  • പച്ചമുളക് അരിഞ്ഞത് -4 എണ്ണം
  • മല്ലിയില, കറിവേപ്പില അരിഞ്ഞത് -1/4 കപ്പ്
  • മഞ്ഞൾപൊടി -1/4 ടീസ്പൂൺ
  • ഗരം മസാലപ്പൊടി -1/2 ടീസ്പൂൺ
  • മുളക്പൊടി -1/2 ടീസ്പൂൺ
  • വേവിച്ചുടച്ച ഉരുളകിഴങ്ങ് -2 എണ്ണം
  • ഉപ്പ് -പാകത്തിന്
  • മുട്ട -2 എണ്ണം
  • റവ -1/2 കപ്പ്
  • എണ്ണ -വറുക്കാൻ ആവിശ്യത്തിന്


തയാറാക്കേണ്ടവിധം:

പടവലങ്ങ വട്ടത്തിൽ അരിഞ്ഞത് അൽപ്പം ഉപ്പ് പുരട്ടി അഞ്ച് മിനിറ്റ് വെക്കുക. മീൻ അൽപ്പം മുളക്പൊടി, ഉപ്പ്, മഞ്ഞൾപൊടി എന്നിവ ചേർത്ത് ഫ്രൈ ചെയ്തെടുക്കുക. ഫ്രൈ ചെയ്തെടുത്ത മീൻ മിക്സിയിൽ ചതച്ചെടുക്കുക. ഒരു പാനിൽ അൽപം എണ്ണ ഒഴിച്ച് സവാള നന്നായി വഴറ്റുക. അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് അരിഞ്ഞത് എന്നിവ ചേർക്കുക. ശേഷം മസാലപൊടികൾ, ഉപ്പ്, എന്നിവ ചേർത്ത് വീണ്ടും വഴറ്റുക. അതിനു ശേഷം ചതച്ചെടുത്ത മീൻ, ഉരുളകിഴങ്ങ്, കറിവേപ്പില, മല്ലിയില എന്നിവ ചേർത്ത് വഴറ്റുക. കട് ലറ്റിനുള്ള കൂട്ട് തയ്യാറായി. ഇനി ഈ കൂട്ട് പടവലങ്ങ റിങ്ങിനുള്ളിൽ നിറച്ച് മുട്ടയിൽ മുക്കി പിന്നീട് റവയിലും മുക്കി ഒരു നോൺസ്റ്റിക് പാനിൽ ഫ്രൈ ചെയ്തെടുക്കുക.

തയാറാക്കിയത്: ഷൈമ വി.എം.

Tags:    
News Summary - snake gourd fish cutlet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT