Posted On
date_range Updated On
date_range സ്വീറ്റ് ആൻഡ് ഹോട്ട് ബനാന കട്ലെറ്റ്
മധുരവും അൽപം എരിവും കൂടി ചേർന്നൊരു ‘ഏത്തക്ക കട്ലെറ്റ്’.
ചേരുവകൾ
- പഴുത്ത ഏത്തക്ക -3 എണ്ണം
- തേങ്ങ തിരുമിയത് -ഒരു കപ്പ്
- റവ -ഒരു കപ്പ്
- പച്ചമുളക് - 5 എണ്ണം
- ഇഞ്ചി -ചെറിയ കഷണം
- മല്ലിയില -കുറച്ച് (കറിവേപ്പില വേണമെങ്കിൽ അതുമാകാം)
- റൊട്ടിപൊടി -ആവശ്യത്തിന്
- എണ്ണ -ആവശ്യത്തിന്
- മൈദ -അര കപ്പ്
തയാറാക്കുന്ന വിധം:
ഏത്തക്ക തൊലിയോടുകൂടി പുഴുങ്ങി എടുക്കുക. ചൂടാറിയശേഷം തൊലി കളഞ്ഞു ഏത്തക്ക നല്ലതുപോലെ ഉടച്ചെടുക്കുക. ഇതിലേക്ക് തേങ്ങ തിരുമ്മിയതും റവയും ഇഞ്ചിയും മല്ലിയിലയും ചേർത്ത് നല്ലതുപോലെ കുഴക്കുക. അതിനു ശേഷം ചെറിയ ഉരുളകൾ ആക്കി ഉരുട്ടിയെടുക്കുക. കൈവെള്ളയിൽവെച്ച് അമർത്തി കട്ലെറ്റ് ഷേപ്പ് ആക്കിയതിന് ശേഷം കലക്കി വെച്ചിരിക്കുന്ന മൈദയിൽ മുക്കി റൊട്ടിപൊടിയിൽ മുക്കിയെടുത്തു എണ്ണയിൽ വറുത്തുകോരുക.
തയാറാക്കിയത്: അജി നാഫ, റിയാദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.