ഗ്രേവിയിൽ നീന്തുന്ന മസാല നിറച്ച് വറുത്ത കൂന്തൽ

സ്കൂൾ വിട്ടു വരുമ്പോൾ വീടുകളില്‍ നിന്ന് ഉയരുന്ന പത്തിരിയുടെ കൊതിപ്പിക്കുന്ന ഗന്ധമാണ് കുട്ടിക്കാലത്തെ റമദാന്‍ ഓർമകൾക്കെന്നാണ് സുബിന പറയുന്നത്. മലപ്പുറത്ത് എന്നും അരിപ്പത്തിരിയും ബീഫ് വറുത്തരച്ച കറിയുമാണ് മുഖ്യം. നോമ്പുതുറ വിഭവങ്ങൾ ഒരുക്കുന്നത് തന്നെ ആഘോഷപ്രതീതി ഉണ്ടാക്കും. ഒരാൾ പൊടി കുഴക്കുമ്പോൾ ഒരാൾ പരത്തും. മറ്റൊരാൾ അതു ചുടാന്‍ നിൽക്കും. പഴയ കാലത്തെ കൂട്ടുകുടുംബങ്ങളും കൂട്ടായ്മകളും ഒക്കെ കാണാനും അനുഭവിക്കാനും ഭാഗ്യം ലഭിച്ച കുട്ടിക്കാ ലം. ഇതൊക്കെ ഇന്നത്തെ തലമുറക്ക് പരിചയമില്ലാത്ത ചെറിയ ചെറിയ സന്തോഷങ്ങൾ.

ഇരുപത്തിയേഴാം രാവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ് മറ്റൊരു ഓർമ. അന്നത്തെ സ്പെഷൽ കലത്തപ്പം ആണ്. വലിയുമ്മയാണ് അന്നത്തെ ദിവസം ഇതെല്ലാം ഉണ്ടാക്കിയിരുന്നത്. അടുപ്പിൽ പ്രത്യേകമായിട്ടുള്ള കലത്തിന് മുകളിൽ കനൽ ഒക്കെ ഇട്ടാണ് ഉണ്ടാക്കുക. ഉമ്മയും വലിയുമ്മമാരും ഭർത്താവിന്‍റെ ഉമ്മയുമാണ് പാചകത്തിൽ പ്രചോദനം. ഒമാനില്‍ വന്ന ശേഷമാണ് പാചകം തുടങ്ങിയതുതന്നെ. അതുകൊണ്ട് ഏറ്റവും വലിയ സപ്പോർട്ടും ഭർത്താവ് തന്നെയാണ്. കോഴിക്കോട് അരക്കിണർ സ്വദേശി രാജിക്ക് റഹ്മാൻ ആണ് സുബിനയുടെ ജീവിതപങ്കാളി. രണ്ടു പെൺകുട്ടികൾ, അസാ ഫാത്തി മയും ജെന്ന ഫാത്തിമയും. സ്പൈസി ഗ്രേവിയോടെയുള്ള മസാല നിറച്ച് വറുത്ത കൂന്തലാണ് പരിചയപ്പെ ടുത്തുന്നത്.

സ്റ്റഫ്ഡ് സ്ക്വിഡ് വിത്ത് സ്പൈസി ഗ്രേവി

ചേരുവകൾ: 
കൂന്തല്‍ (തല കളഞ്ഞു നന്നായി വൃത്തിയാക്കിയത്)-അഞ്ചോ ആറോ

ഫില്ലിങ്ങിന്: 

  • കനം കുറച്ചു അരിഞ്ഞ സവാള -മൂന്ന് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -1 ടേബിൾ സ്പൂൺ
  • പൊടിയായി അരിഞ്ഞ പച്ചമുളക് -രണ്ട്
  • തേങ്ങ -മൂന്ന് ടേബിൾ സ്പൂൺ 
  • കറിവേപ്പില -അരിഞ്ഞത്
  • കശ്മീരി മുളകുപൊടി -1ടേബിൾ സ്പൂൺ
  • ഷാഹി മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
  • കുരുമുളക്, ഉപ്പ് -പാകത്തിന് ജീരകപ്പൊടി -അര ടീസ്പൂൺ 
  • ഷാഹി ഗരം മസാല -അര ടീസ്പൂൺ എണ്ണ -മൂന്ന് ടേബിൾ സ്പൂൺ

തയാറാക്കുന്നവിധം: 

പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാള, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് , പച്ചമുളക് അരിഞ്ഞത്, കറിവേപ്പില, തേങ്ങ എന്നിവ ചേർത്ത് നന്നായി വഴറ്റുക. ഇളം ബ്രൗൺ നിറം വന്നു മൊരിയുമ്പോൾ പൊടികൾ എല്ലാം ചേർക്കുക. നല്ല മസാല പരുവം ആകുമ്പോൾ ഇറക്കി തണുക്കാന്‍ വെ വെക്കുക. ഓരോ കൂന്തലും എടുത്ത് മസാല നിറച്ച് രണ്ടു തുമ്പും ടൂത്ത്പിക്ക് വച്ച് അടക്കുക. മഞ്ഞൾപൊടിയും മുളകുപൊടിയും ഉപ്പും യോജിപ്പിച്ച് കൂന്ത ലിന്‍റെ പുറം ഭാഗത്ത് തേച്ചു പിടിപ്പിക്കുക. പിന്നീട് പരന്ന പാനില്‍ അൽപം എണ്ണയില്‍ ഷാലോ  ഫ്രൈ ഫ്രൈ ചെയ്തു വെക്കുക. 

ഇനി ഗ്രേവി ഉണ്ടാക്കാം

ചേരുവകൾ: 

  • സവാള -രണ്ട്  
  • തക്കാളി -ഒന്ന്  
  • കുതിർത്തിയ അണ്ടിപ്പരിപ്പ് -ആറ്  
  • കശ്മീരി മുളകുപൊടി -ഒരു ടേബിൾ സ്പൂൺ
  • ഇഞ്ചി-വെളുത്തുള്ളി തുള്ളി പേസ്റ്റ് -ഒരു ടേബിൾ സ്പൂൺ 
  • കുരുമുളക്, മഞ്ഞൾപ്പൊടി, പഞ്ചസാര -ഒരു നുള്ള് 
  • ഉപ്പ് -പാകത്തിന് 
  • കസൂരി മേത്തി -ഒരു നുള്ള്
  • എണ്ണ -(വറുക്കാന്‍ എടുത്തുത്തത്)

തയാറാക്കുന്നവിധം: 
സവാള, തക്കാളി, അണ്ടിപ്പരിപ്പ് എന്നിവ ഒരുമിച്ചു നന്നായി അരച്ചെടുക്കുക. എണ്ണ ചൂടാകുമ്പോൾ ഈ അരപ്പും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ചേർത്ത് പച്ചമണം പോകും വരെ വഴറ്റുക. പിന്നീട് ബാക്കി ചേരുവകൾ കൂടി ചേർത്ത് എണ്ണ തെളിയും വരെ വഴറ്റിയ ശേഷം കൂന്തല്‍ ഓരോന്നായി പാനില്‍ നിരത്തുക. അടച്ചു വച്ച് ചെറിയ തീയില്‍ പത്തു മിനിട്ട് വച്ച ശേഷം മല്ലിയിലയും വറുത്ത ഉള്ളിയും അണ്ടിപ്പരിപ്പും ഇട്ടു അലങ്കരിച്ചു വിളമ്പാം.

തയാറാക്കിയത്: ഹേമ സോപാനം

Tags:    
News Summary - ramadan special dishes prawns with masala filled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT